Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിനെതിരെ ഐ എൻ ടി യു സി

തൃശൂർ: മദ്യനയം കൂടിയാലോചനയിലൂടെ വേണമെന്നും പുതിയ മദ്യനയത്തെ ഭരണകക്ഷിയിലെ തൊഴിലാളി യൂണിയനുകൾ തന്നെ എതിർക്കുന്നുവെന്നും ഐഎൻടിയുസി ദേശീയ പ്രസിഡണ്ട് ആർ .ചന്ദ്രശേഖരൻ.സർക്കാർ മദ്യനയം തിരുത്തണം. കാലോചിതമായ കൂടിയാലോചനയിലൂടെ വേണം പുതിയ മദ്യനയം നടപ്പിലാക്കാൻ. ഇടതുപക്ഷ സർക്കാരിൻ്റെ മദ്യനയത്തെ ഭരണകക്ഷിയിലെ തൊഴിലാളികൾ തന്നെ എതിർക്കുന്നു. മദ്യനയം നടപ്പിലാക്കുന്നതിന് മുൻപ് മേഖലയിലെ തൊഴിലാളികളുമായി ചർച്ച ചെയ്യണമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി, പി.ജെ ജോസഫ്, റെജി എന്നിവർ പങ്കെടുത്തു.

തൃപ്രയാറില്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തൃപ്രയാര്‍:  കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എം.വി.ഐ സി.എസ്. ജോര്‍ജാണ് അറസ്റ്റിലായത്. വാഹനപുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ജില്ലയില്‍  മാത്രം ഈ വര്‍ഷം ഒന്‍പതാമത്തെ കേസാണ് ഇത്. ഏരിയങ്കാവില്‍ എം.വി.ഐ സിഎസ് ജോര്‍ജ്ജിന്റെ വീട്ടിലും വിജിലന്‍സിന്റെ പരിശോധന നടക്കുന്നുണ്ട്. അയ്യായിരം രൂപയാണ് ജോര്‍ജ്ജിനായി അഷ്റഫ് എന്നയാള്‍ …

തൃപ്രയാറില്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ Read More »

കള്ളക്കേസുകള്‍ക്കെതിരെ തൃശൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് തടഞ്ഞു

തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു.പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യംചെയ്യുന്ന കോണ്‍ഗ്രസിന്റെ നേതാക്കളെയും, സത്യം വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകരെയും, കള്ളക്കേസില്‍ ഉള്‍പ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഫാസിസമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചു കശാപ്പു ചെയ്യുന്ന ഫാസിസ്റ്റ് ഭരണാധികാരിയുടെ മുഖമാണ് പിണറായി വിജയന്റേത്. അഴിമതിയും, അരാജകത്വവും കൊടികുത്തി …

കള്ളക്കേസുകള്‍ക്കെതിരെ തൃശൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് തടഞ്ഞു Read More »

ദേവസ്വം ആന സുഖചികിൽസയ്ക്ക് സമാപനമായി

ഗുരുവായൂർ: ദേവസ്വം ആനകൾക്കായി നടത്തിവന്ന സുഖചികിൽസാ പരിപാടിക്ക് പരിസമാപ്തിയായി. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സന്നിഹിതനായി. ദേവസ്വം കൊമ്പൻ ഗോപി കണ്ണന് ഔഷധ ഉരുള നൽകിയായിരുന്നു സമാചന ചടങ്ങിൻ്റെ ഉദ്ഘാടനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവരും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്.മായാദേവി, എം.രാധ, അസി.മാനേജർ കെ.കെ.സുഭാഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഗജ പരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ആന സുഖചികിൽസ കഴിഞ്ഞ ജൂലൈ ഒന്നിന് മൃഗസംരക്ഷണ …

ദേവസ്വം ആന സുഖചികിൽസയ്ക്ക് സമാപനമായി Read More »

എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തണം എന്നുണ്ടോ: ആർ . ബിന്ദു

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: തൃശൂര്‍: ആലുവയില്‍  അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസകാര്യമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍വിഷയമറിഞ്ഞ സമയം മുതല്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചെന്നും, പ്രതിയെ പെട്ടെന്ന് പിടികൂടിയെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് മന്ത്രിയോട് ചോദിച്ചപ്പോള്‍എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തണം എന്നുണ്ടോ എന്നായിരുന്നു മറുപടി. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ കുട്ടിയുടെ അന്ത്യയാത്രയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സ്ത്രീ സുരക്ഷ ശക്തമാക്കേണ്ട കാലത്ത് കൂടെയാണ് കടന്ന് …

എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തണം എന്നുണ്ടോ: ആർ . ബിന്ദു Read More »

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം

പ്രതി അസഫാക്ക് കുറ്റം സമ്മതിച്ചു, കുഞ്ഞിനെ കണ്ടെത്താന്‍ വൈകിയതില്‍ മാപ്പ് പറഞ്ഞ് പോലീസ് കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ ദമ്പതികളുടെ മകളായ അഞ്ചു വയസുകാരിയെ ബീഹാര്‍ സ്വദേശിയായ അസഫാക്ക് ആലം (26) …

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം Read More »

മര്‍ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്പൂര്‍ണപണിമുടക്ക്,നഴ്‌സുമാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

തൃശൂർ: ഗര്‍ഭിണിയായ നേഴ്‌സടക്കം ആറോളം സ്ത്രീകളെ മര്‍ദിച്ച കൈപ്പറമ്പ് നൈല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഡി.അലോക് വര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നേഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ അറുപതോളം സ്വകാര്യ ആശുപത്രികളില്‍ നിന്നായി 2,500 ഓളം നേഴ്‌സുമാര്‍ പങ്കെടുത്തു. രാവിലെ പടിഞ്ഞാറെക്കോട്ട വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ഡോ.അലോക് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി യു.എന്‍.എ ആരോപിച്ചു.യു.എന്‍.എ. ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ …

മര്‍ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമ്പൂര്‍ണപണിമുടക്ക്,നഴ്‌സുമാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി Read More »

മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയകലാപമല്ലെന്ന് അഡ്വ.ശ്രീധരന്‍പിള്ള

തൃശൂര്‍ : മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയ സംഘര്‍ഷമല്ലെന്നും, കാലങ്ങളായി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്നുവരുന്ന സായുധകലാപമാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. താനല്ല മറിച്ച് കത്തോലിക്കാസഭയുടെ ഏറ്റവും പരമോന്നതസ്ഥാനത്തുള്ളയാളാണ് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ ‘ഗില്‍റ്റി മെന്‍ ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷന്‍’ എന്ന ഗ്രന്ഥത്തിന്് എം.എസ്. ബാലകൃഷ്ണന്‍ രചിച്ച മലയാള വിവര്‍ത്തനമായ ‘ഇന്ത്യാ വിഭജനത്തിന്റെ അപരാധികള്‍’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണിപ്പൂരില്‍ നടക്കുന്നത് രണ്ട് മതങ്ങള്‍ തമ്മിലുള്ള കലാപമെന്ന …

മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയകലാപമല്ലെന്ന് അഡ്വ.ശ്രീധരന്‍പിള്ള Read More »

ജില്ലയില്‍ നാളെ സമ്പൂര്‍ണ സമരമെന്ന് നേഴ്‌സുമാര്‍

തൃശൂര്‍: നേഴ്‌സുമാരെ മര്‍ദിച്ച കേസില്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യൂണൈറ്റ് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.അത്യാഹിതവിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കില്ല. ഇന്ന് ജില്ലയിലെ നേഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.ജില്ലയിലെ അറുപതോളം സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗത്തിലെ നേഴ്‌സുമാരും സമരത്തില്‍ പങ്കെടുത്താല്‍ നാളെ നടത്തേണ്ട അടിയന്തര ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മര്‍ദനത്തില്‍ ഇരുകൂട്ടര്‍ക്കും എതിരെ കേസുണ്ടെന്ന് …

ജില്ലയില്‍ നാളെ സമ്പൂര്‍ണ സമരമെന്ന് നേഴ്‌സുമാര്‍ Read More »

പ്രിന്‍സിപ്പല്‍ നിയമന പട്ടിക: തൃശൂരില്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ബിന്ദു

തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവരെ കോടതി കയറ്റുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.  പ്രിന്‍സിപ്പല്‍ നിയമനപ്പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം അവര്‍ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. നിയമനം യു.ജി.സി ചട്ടപ്രകാരമാണ് നടത്തിയത്. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയാണ്. ഒഴിവാക്കപ്പെട്ടവര്‍ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചത്. പട്ടികയില്‍ ആരെയെങ്കിലും കുത്തിക്കയറ്റണമെന്ന താല്‍പര്യമൊന്നും സര്‍ക്കാരിനില്ല. പ്രിന്‍സിപ്പല്‍ നിയമന …

പ്രിന്‍സിപ്പല്‍ നിയമന പട്ടിക: തൃശൂരില്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ബിന്ദു Read More »

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് പറഞ്ഞത് അയാളെ വേഗം കണ്ടെത്താൻ വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്ന് അഫ്സാന പോലീസ് പത്തനംതിട്ടയിൽ നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വാടകവീട് ചവിട്ടി പൊളിച്ച് ഉള്ളിൽ കടന്ന് അമ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്ന് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന വർ. പോലീസ് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്ന പോലെയാണ് പത്തനംതിട്ടയിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് നാട്ടുകാർ കൊച്ചി: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. …

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി Read More »

സാംസ്കാരിക പ്രതിരോധ പരിപാടി

തൃശൂർ : അക്കാദമി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം സാഹിത്യ അക്കാദമി ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ പരിപാടി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ മുരളി, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി ടി.സുധാകരൻ, അശോകൻ ചരുവിൽ , സി.പി.അബൂബക്കർ , അക്കാദമി എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ അക്കാദമി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ.എസ്.സുനിൽകുമാർ , വി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ലളിതകലാ അക്കാദമി പരിസരത്തു നിന്നും സാഹിത്യ അക്കാദമി ജംഗ്ഷൻ …

സാംസ്കാരിക പ്രതിരോധ പരിപാടി Read More »

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം

തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തയ്യാറാക്കിയ സാംപിള്‍ വീഡിയോ …

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം Read More »

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് തൃശൂര്‍: സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. പി.വിജയകുമാരന്‍ നഗറില്‍ ( ചെമ്പൂക്കാവ് അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍) ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് സാമ്പത്തിക ഭദ്രത നല്‍കുന്ന ജോലിയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ചെയ്യുന്നതെങ്കിലും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. സംഘടിത പ്രവര്‍ത്തനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ …

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം Read More »

കിസാൻ ജനത ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

പ്രസിദ്ധീകരണത്തിന്: തൃശ്ശൂർ: നെൽകർഷകരുടെ സംഭരിച്ച വിലനല്കുക, താങ്ങുവില 35 രൂപയാക്കുക, മലയോര കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി.കർഷക കൂട്ടായ്മയായ കിസാൻ ജനത ജില്ലാ കമ്മിറ്റി ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സർക്കാരുകൾ കർഷകൻ്റെ രോദനം കാണുന്നില്ലായെന്നും എന്നും കർഷക സമൂഹം അവഗണനയിൽ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കർഷകന് വേണ്ടി പ്രസംഗിക്കുകയും കർഷകനെ സഹായിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു.മലയോര കർഷകർ …

കിസാൻ ജനത ജില്ലാ കൃഷി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. Read More »

തകർന്ന റോഡുകളുടെ വിഷയം ഏറ്റെടുത്ത് സംഘടന; സർക്കാരിന് നിവേദനം നൽകും

തൃശ്ശൂർ: ജില്ലയിലെ പല പ്രധാനപ്പെട്ട റോഡുകളുടെയും അവസ്ഥപരിതാപകരമാണെന്നും റോഡപകടങ്ങൾക്ക് ഒരു പ്രധാന കാരണം തകർന്ന് കിടക്കുന്ന റോഡുകൾ ആണെന്നും സി.പി.എസ്.ജെ (സെൻറർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്) തൃശൂർ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു . ജില്ലാ പ്രസിഡന്റ് പി .സി .തോമസ് മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ വൈസ് ചെയർമാൻ ടി. കെ .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .അഡ്വ: സി.എ ജോജോ ,കെ എൻ .ദാനചന്ദ്രൻ ജ്യോതി രാമകൃഷ്ണൻ , പ്രേംജി സി.ബി …

തകർന്ന റോഡുകളുടെ വിഷയം ഏറ്റെടുത്ത് സംഘടന; സർക്കാരിന് നിവേദനം നൽകും Read More »

തകര്‍ന്നു വീണ ബസ് സ്റ്റാന്‍ഡിന്റെ അവശിഷ്ടങ്ങള്‍ മാറ്റി

ന്യൂസ്സ് കേരള ഡോട്ട് കോം ഇംപാക്ട് തൃശൂര്‍: നഗരമധ്യത്തിലുള്ള ടൗണ്‍ഹാള്‍ വളപ്പിലെ റോഡരികിലുള്ള  അപകടാവസ്ഥയിലായ വന്‍ മരങ്ങള്‍ വെട്ടിമാറ്റും. റോഡിലേക്ക് തകര്‍ന്നു വീണ  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റി. അപകടാവസ്ഥയിലുള്ള ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളെക്കുറിച്ചും, റോഡിലേക്ക് വീണുകിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ന്യൂസ്സ് കേരള ഡോട്ട് കോം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  കഴിഞ്ഞയാഴ്ച ടൗണ്‍ഹാള്‍ വളപ്പിലെ മരം റോഡിലേക്ക് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിരുന്നു. മരം വീണത് വെളുപ്പിനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പാലസ് …

തകര്‍ന്നു വീണ ബസ് സ്റ്റാന്‍ഡിന്റെ അവശിഷ്ടങ്ങള്‍ മാറ്റി Read More »

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം കരിവീരന്‍മാരെ കണികണ്ടുണരാന്‍ പൂരനഗരം ഒരുങ്ങി. കര്‍ക്കിടകം തുടങ്ങുന്ന 17ന് തിങ്കളാഴ്ച വിഘ്‌നേശ്വര പ്രീതിയ്ക്കായി വടക്കുന്നാഥക്ഷേത്രത്തില്‍ നടത്തുന്ന ആനയൂട്ടിന് അറുപതോളം ആനകള്‍ അണിനിരക്കുമെന്ന് വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു.  രാവിലെ ഒന്‍പതരയ്ക്ക് ആനയൂട്ട് തുടങ്ങും. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കും. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കുക. കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണീര്‍ …

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി Read More »

ചേലക്കരയില്‍ കാട്ടാനയെ കൊന്നുകുഴിച്ചുമൂടി, ആനയുടെ ഒരു കൊമ്പ് കണ്ടെടുത്തു WATCH VIDEO

തൃശൂർ: ചേലക്കര മുള്ളൂര്‍ക്കരക്കടുത്ത് വാഴക്കോട്് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം.  റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ തോട്ടം. ആനയുടെ ഒരു കൊമ്പ് കണ്ടെത്തി. കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊമ്പ് കണ്ടെത്തിയത്. വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ …

ചേലക്കരയില്‍ കാട്ടാനയെ കൊന്നുകുഴിച്ചുമൂടി, ആനയുടെ ഒരു കൊമ്പ് കണ്ടെടുത്തു WATCH VIDEO Read More »

വിക്ടര്‍ ജോര്‍ജ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്‍

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ മനോരമ ഫോട്ടോഗ്രാഫറായ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മയ്ക്കായി സ്മാരകം വേണമെന്ന്മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ഉണ്ണി കോട്ടക്കല്‍ . ജോലിയ്ക്കിടയിലായിരുന്നു വിക്ടറിന്റെ ജീവത്യാഗം. വിക്ടറിനോടുള്ള ആദരവായി തൃശൂരില്‍ പ്രതിമ സ്ഥാപിക്കണം.  ഓര്‍മ പുതുക്കാന്‍ പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കണം. വിക്ടര്‍ ജോര്‍ജിന്റെ ജോലിയിലെ  ആത്മാര്‍ത്ഥതയും, ആത്മാര്‍പ്പണവും പത്രഫോട്ടോഗ്രാഫര്‍മാര്‍ മാതൃകയാക്കണം. ബുദ്ധി ഉപയോഗിച്ചാണ് ഫോട്ടോയെടുക്കേണ്ടതെന്ന് വിക്ടര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് ഹാളില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ …

വിക്ടര്‍ ജോര്‍ജ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്‍ Read More »