Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍

തൃശൂര്‍:  ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍ അധ്യക്ഷനായി. ആര്‍.എസ് എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ അധ്യക്ഷനായത്. വടക്കുംനാഥ ക്ഷേത്രത്തിലെ മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപിയുടെ വിജയത്തിന് ശേഷമുള്ള പരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കലാകാരനെ അധ്യക്ഷനാക്കിയത് ഏറെ ശ്രദ്ധേയമായി. നേരത്തെ സുരേഷ്ഗോപിയുടെ വിജയത്തിന് ക്രൈസ്തവ വോട്ടുകള്‍ സഹായിച്ചെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഔസേപ്പച്ചന്‍ ആര്‍.എസ്.എസിന്റെ വേദിയില്‍ അധ്യക്ഷനാകുന്നതെന്നാണ് പരിപാടിയുടെ പ്രത്യേകത. ലോക്സഭയില്‍ ലഭിച്ച …

ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ Read More »

ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസിയും, എല്‍.ഡി.എഫില്‍ യു.ആര്‍.പ്രദീപിനും സാധ്യത

തൃശൂര്‍:  സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസി മത്സരിച്ചേക്കും. ഇതിനിടെ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെയും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ. എ. തുളസിക്കാണ് കൂടുതല്‍ സാധ്യത.  2016-ല്‍ സി.പി.എം നേതാവ്  യു.ആര്‍. പ്രദീപിനെതിരെ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിന് പകരമായി തുളസിയെ അവതരിപ്പിക്കുന്നത്. രമ്യാ ഹരിദാസിന് പുറമേ തൃശൂര്‍ ഡി.സി.സി …

ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസിയും, എല്‍.ഡി.എഫില്‍ യു.ആര്‍.പ്രദീപിനും സാധ്യത Read More »

പാറമേക്കാവ് അഗ്രശാല തീപിടിത്തം: പോലീസ് അന്വേഷണത്തിനെതിരെ പാറമേക്കാവ് ദേവസ്വം

തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. പൊലീസ് എഫ്.ഐ.ആറില്‍ യഥാര്‍ത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. എക്‌സ്‌പ്ലോസീവ് വിഭാഗമാണ് അന്വേഷിക്കേണ്ടത്.തെക്കു പടിഞ്ഞാറന്‍ മുറിയിലെ പാള പ്ലേറ്റുകള്‍, വടക്ക് പടിഞ്ഞാറന്‍ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ.്‌ഐ.ആറില്‍ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറന്‍സിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ല. വിളക്കിന്റെ തിരി എലി എടുത്തു കൊണ്ടുപോയി പ്ലേറ്റിന് മുകളില്‍ ഇട്ട് തീപിടുത്തം ഉണ്ടായി …

പാറമേക്കാവ് അഗ്രശാല തീപിടിത്തം: പോലീസ് അന്വേഷണത്തിനെതിരെ പാറമേക്കാവ് ദേവസ്വം Read More »

അടിച്ചു മോനേ……

ഓണം ബംപര്‍ കോടിപതി  കര്‍ണാടക സ്വദേശി അല്‍ത്താഫിന് ബെംഗളൂരു:  കേരള സര്‍ക്കാരിന്റെ തിരുവോണം ബംപര്‍ ലോട്ടറി 25 കോടി നേടിയത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന്. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. മകന്റെയും, മകളുടെയും വിവാഹം നടത്തണമെന്നും, ഇപ്പോള്‍ താമസിക്കുന്ന വാടക വീട് സ്വന്തമാക്കണമെന്നുമാണ് ആഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെന്നും അല്‍ത്താഫ് അറിയിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ നാഗരാജ് എന്ന വില്‍പനക്കാരനില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റെടുത്തത്. ഇവിടെ നിന്ന് ഒരു മാസം …

അടിച്ചു മോനേ…… Read More »

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബിജെപിയില്‍

തിരുവനന്തപുരം: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രീലേഖയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പി നേതാവ് വി.വി. രാജേഷ് അടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരത്തെ ശ്രീലേഖയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ. പോലീസിലെ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതാ ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അറിയപ്പെടുന്ന സാഹിത്യകാരിയാണ് അവര്‍.  സമൂഹത്തിലെ എല്ലാ മേഖലകളിലെ ആളുകളും ഇനിയും …

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബിജെപിയില്‍ Read More »

റെയിൽവേ സ്റ്റേഷനിലെ കൊലപാതകം പ്രതി പിടിയിൽ

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകമാണെന്ന കണ്ടെത്തലിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കേസിലെ പ്രതിയായ ആലപ്പുഴ, ആറാട്ടുപുഴ സ്വദേശിയായ തകിടിയിൽ വീട്ടിൽ ഹരീഷ്കുമാർ (42) എന്നയാളെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 20.09.2024 തിയ്യതിയാണ് തൃശ്ശൂർ പൂത്തോൾ റോഡിൽ റെയിൽവേയുടെ പടിഞ്ഞാറേവശം ഗേറ്റിന് സമീപം മതിലിനോട് ചേർന്നുള്ള കാനയിലാണ് അജ്ഞാതനായ 45 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ മരിച്ചുകിടക്കുന്നതായി കാണപെട്ടത്. ഇക്കാര്യത്തിൽ …

റെയിൽവേ സ്റ്റേഷനിലെ കൊലപാതകം പ്രതി പിടിയിൽ Read More »

തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ വയനാട്ടിലേക്ക്

തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ടി.ജി. 434222 എന്ന നമ്പറിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു.ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നിലെത്തിയത്.  സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം …

തിരുവോണം ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനമായ 25 കോടി രൂപ വയനാട്ടിലേക്ക് Read More »

രക്ഷാപ്രവര്‍ത്തനം ‘ വിനയായി, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന്എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നവകേരള സദസ്സിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തിലാണ് അന്വേഷണം. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. എറണാകുളം ഡി,സി,സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവകേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് …

രക്ഷാപ്രവര്‍ത്തനം ‘ വിനയായി, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം Read More »

ഹരിയാന ബി.ജെ.പി നിലനിര്‍ത്തി; ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് വന്‍ വിജയം

ന്യൂഡല്‍ഹി: ഹരിയാനയില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബി.ജെ.പി. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഭരണം ലഭിച്ചില്ലെങ്കിലും 36 സീറ്റ് നേടി കോണ്‍ഗ്രസ് കരുത്ത് കാട്ടി. ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് തകര്‍പ്പന്‍ വിജയം.   ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡി രണ്ട് സീറ്റില്‍ ഒതുങ്ങി. എന്നാല്‍ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി ദയനീയമായി പൂജ്യത്തില്‍ തകര്‍ന്ന് അടിയുകയായിരുന്നു. എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം പ്രവചിച്ചിരുന്നത്.എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന്റെ  കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. പിന്നീട് ആദ്യ …

ഹരിയാന ബി.ജെ.പി നിലനിര്‍ത്തി; ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് വന്‍ വിജയം Read More »

ദൃശ്യവിസ്മയവുമായി കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ വീണ്ടും അരങ്ങിലേക്ക്

തൃശൂര്‍:  കേരള നാടകാവതരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കാഴ്ചവെച്ച കലാനിലയം വീണ്ടും അരങ്ങിലേക്ക്. ഏരീസ് കലാനിലയം എന്ന പുതിയ ബാനറിലാണ്  രക്തരക്ഷസ്സ് വീണ്ടും അവതരിപ്പിക്കുന്നത്.  കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മൈതാനത്ത് ഒക്ടോബര്‍ 13നാണ് ആദ്യപ്രദര്‍ശനം. കലാനിലയത്തിന്റെ സാരഥിയായിരുന്ന കലാനിലയം കൃഷ്ണന്‍നായരുടെ മകന്‍  അനന്തപത്മനാഭന്‍ വ്യവസായ പ്രമുഖനായ സര്‍ സോഹന്‍ റോയിയുമായി ചേര്‍ന്നാണ് അത്യാധുനിക സാങ്കേതിക വിദ്യകളോടെ രക്തരക്ഷസ്സ് വീണ്ടും വേദിയിലെത്തിക്കുന്നത്.രക്തരക്ഷസ്സ് ഇക്കുറി ചാപ്റ്റര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കുക.  ഒന്നാം ഭാഗത്തില്‍ പറയാന്‍ ബാക്കി വെച്ച രക്തരക്ഷസ്സിന്റെ …

ദൃശ്യവിസ്മയവുമായി കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ വീണ്ടും അരങ്ങിലേക്ക് Read More »

നടൻ ടി.പി മാധവൻ അന്തരിച്ചു

തൃശൂർ: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88)അന്തരിച്ചു. അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ. 600ലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചു. A.M.M.A സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ ശാന്തി കവാടത്തിൽ.

മോഹം കൊണ്ടു ഞാന്‍… പാടി ഈണങ്ങളുടെ ചക്രവര്‍ത്തിക്ക് ഭാവഗായകന്റെ നാദാഞ്ജലി

തൃശൂര്‍: കടന്നുപോയി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാമെല്ലാം എന്നും ഓര്‍ക്കുന്ന അപൂര്‍വകലാകാരനാണ് സംഗീതസംവിധായകന്‍ ജോണ്‍സണെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. പുതുമലമുറ പോലും ജോണ്‍സണന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു. താന്‍ ഇത്രയേറെ അംഗീകരിക്കപ്പെടുമെന്നും, ഓര്‍മ്മിക്കപ്പെടുമെന്നും ജീവിച്ചിരിക്കേ ജോണ്‍സണ്‍ മാഷ് വിചാരിച്ചിട്ടുണ്ടാകില്ല. തന്റെ 28 ചിത്രങ്ങള്‍ക്കാണ് ജോണ്‍സണ്‍ സംഗീതം സംവിധാനം നിര്‍വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യവേദിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍  സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മദിനാചരണവും, പുരസ്‌കാരണസമര്‍പ്പണവും, കാരുണ്യസഹായവിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അനുഗ്രഹീത സംഗീതസംവിധായകനായ ജോണ്‍സന്റെ …

മോഹം കൊണ്ടു ഞാന്‍… പാടി ഈണങ്ങളുടെ ചക്രവര്‍ത്തിക്ക് ഭാവഗായകന്റെ നാദാഞ്ജലി Read More »

ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തുമെന്ന് പി.വി.അന്‍വര്‍, മഞ്ചേരി സമ്മേളനത്തില്‍ കനത്തമഴയെ അവഗണിച്ചും പതിനായിരങ്ങള്‍

മഞ്ചേരി: വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. മഞ്ചേരിയില്‍ പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്്മെന്റ് ഓഫ് കേരളയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സി.പി.എം നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍  തൃശൂരില്‍ വന്ന് പൂരം കലക്കാന്‍ നേരിട്ട് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനായിരുന്നു.  പൂരം കലക്കി ബി.ജെപി.ക്ക് തൃശൂര്‍ സീറ്റ് നല്‍കി. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് താന്‍ പറഞ്ഞത്.  അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി …

ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തുമെന്ന് പി.വി.അന്‍വര്‍, മഞ്ചേരി സമ്മേളനത്തില്‍ കനത്തമഴയെ അവഗണിച്ചും പതിനായിരങ്ങള്‍ Read More »

ക്രമസമാധാനചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ഒരു മാസത്തോളം  നീണ്ടുനിന്ന നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.ഇന്ന് രാത്രിയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന ഉത്തരവ് പുറത്തിറങ്ങിയത്. രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നല്‍കി. അജിത്കുമാര്‍ പൊലീസ് ബറ്റാലിയന്റെ  ചുമതല തുടരും.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയതിന് ശേഷമായിരുന്നു തിരക്കിട്ട് ഉത്തരവ് പുറത്തിറക്കിയത്.

തൃശൂരിലെ എ.ടി.എം കവര്‍ച്ച: താണിക്കുടം പുഴയില്‍ നിന്ന് ഗ്യാസ് കട്ടറുകളും, സിലിണ്ടറുകളും മുങ്ങിയെടുത്തു

തൃശൂര്‍:  തൃശൂരിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്ന് 65 ലക്ഷം കവര്‍ന്ന കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി. അഗ്നിസുരക്ഷാ സേനയിലെ സ്‌കൂബ ഡ്രൈവേഴ്‌സാണ് താണിക്കുടം പുഴയില്‍ മുങ്ങി നിര്‍ണായക തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞാണ് ഗ്യാസ് കട്ടറുകള്‍ പുഴയില്‍ എറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകള്‍, 9 എ.ടി.എം കൗണ്ടര്‍ ട്രേകള്‍ എന്നിവയും കണ്ടെത്തി. 12 ട്രേകള്‍ പുഴയില്‍ എറിഞ്ഞെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.എ.സി.പിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ തൃശ്ശൂര്‍ അഗ്‌നി രക്ഷാ നിലയത്തിലെ സ്‌കൂബ ഡൈവേഴ്‌സായ  പ്രജീഷ് പി.കെ, …

തൃശൂരിലെ എ.ടി.എം കവര്‍ച്ച: താണിക്കുടം പുഴയില്‍ നിന്ന് ഗ്യാസ് കട്ടറുകളും, സിലിണ്ടറുകളും മുങ്ങിയെടുത്തു Read More »

പാറമേക്കാവ് അഗ്രശാലയില്‍ അഗ്നിബാധ

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ അഗ്നിബാധ. അഗ്രശാലയിലെ എയര്‍കണ്ടീഷന്‍ ചെയ്ത ഒന്നാംനിലയിലാണ് രാത്രി എട്ടര മണിയോടെ തീപ്പിടിത്തം ഉണ്ടായത്. ഉടനെ ഫയര്‍സര്‍വീസ് യൂണിറ്റ് എത്തി തീയണച്ചു. കഞ്ഞി കൂടിക്കാന്‍  ഉപയോഗിക്കുന്നപാളകള്‍, ചാക്കുകള്‍ എന്നിവയാണ് നശിച്ചത്. നാശനഷ്ടം കണക്കാക്കുമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. തീപ്പിടിത്തം ഉണ്ടാകാനുള്ള സാഹചര്യമില്ലെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി വിമുക്തി സന്ദേശ വോക്കത്തൺ സംഘടിപ്പിച്ച് സഹൃദയ വിദ്യാർത്ഥികൾ

. കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിലേയും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേയും വിദ്യാർത്ഥികൾ കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘വിമുക്തി’ യുടെ ഭാഗമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സൈക്കിൾ റാലിയും വോക്കത്തണും സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എസ് പ്രിൻസ്  വോക്കത്തൺ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക്   തേക്കിൻകാട്  തെക്കേഗോപുര നടയിൽ നിന്നു ഫ്ളാഗ് ഓഫ് ചെയ്ത വോക്കത്തൺ സ്വരാജ് റൗണ്ട് …

ലഹരി വിമുക്തി സന്ദേശ വോക്കത്തൺ സംഘടിപ്പിച്ച് സഹൃദയ വിദ്യാർത്ഥികൾ Read More »

കോടതി വിധി നടപ്പിലാക്കണം: എൻസിഎ

തൃശ്ശൂർ: നിധി നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉടനടി നടപ്പിലാക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷൻ (NCA) സംസ്ഥാന വാർഷിക പൊതു സമ്മേളനം ആവശ്യപ്പെട്ടു. 2013 ലെ നിധി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തന റിപ്പോർട്ട് എൻഡിഎച്ച് 4 എന്ന ഫോമിലൂടെ വീണ്ടും സമർപ്പിക്കണമെന്ന 2019 ലെ പരിഷ്ക്കരിച്ച നിയമത്തിന്റെ പേരിൽ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിയമത്തിനെതിരെയാണ് സംഘടന കോടതിയെ സമീപിച്ചതെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ …

കോടതി വിധി നടപ്പിലാക്കണം: എൻസിഎ Read More »

തൃശൂര്‍ കളക്ടറേറ്റിലും, പരിസരങ്ങളിലും ദുര്‍ഗന്ധം പരത്തി ചേരക്കോഴികള്‍

തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റില്‍  അസഹ്യമായ ദുര്‍ഗന്ധം പരത്തി ചേരക്കോഴികളുടെ സാന്നിധ്യം. കളക്ടറേറ്റ് വളപ്പിലെയും പരിസരപ്രദേശങ്ങളിലും മരങ്ങളിലാണ് ചേരക്കോഴികള്‍ അഥവാ നീര്‍കാക്കകള്‍ തമ്പടിച്ചിരിക്കുന്നത്. പക്ഷി കാഷ്ഠവും, തീറ്റയുടെ അവശിഷ്ടങ്ങളും മൂലം മൂക്കുപൊത്തിയാണ് ജനം കളക്ടറേറ്റില്‍ എത്തുന്നത്. കാഷ്ഠമിടുന്നത് മൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കഴിയുന്നില്ല. നൂറുകണക്കിന് ചേരക്കോഴികളാണ് കളക്ടറേറ്റ് പരിസരം മലിനമാക്കുന്നത്.നീര്‍കാക്കകള്‍ ചത്തുകിടന്ന് ചീഞ്ഞുനാറുന്നതും ഇവിടെ പതിവായിരിക്കുകയാണ്. തീറ്റയുടെ അവശിഷ്ടങ്ങളും, കാഷ്ഠവും മൂലം രോഗഭീതിയിലാണ് ജനം.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നീര്‍കാക്കകള്‍ കളക്ടറേറ്റ് പരിസരങ്ങളിലേക്ക് ചേക്കേറിയത്. കോള്‍പ്പാടങ്ങള്‍ക്ക് സമീപത്തെ …

തൃശൂര്‍ കളക്ടറേറ്റിലും, പരിസരങ്ങളിലും ദുര്‍ഗന്ധം പരത്തി ചേരക്കോഴികള്‍ Read More »

ഹോട്ടൽ മുറിയ്ക്ക് തീ പിടിച്ചു.

തൃശൂർ ,മാരാർ റോഡിൽ പ്രവർത്തിക്കുന്ന ലൂസിയ പാലസ് ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയ്ക്ക് തീ പിടിച്ചു. 202 ാം മുറിയിലെ എയർ കണ്ടീഷൻ സംവിധാനത്തിലെ വൈദ്യുതിയുടെ ഹൃസ്വ സഞ്ചാരം മൂലമാണ് അഗ്നി ബാധയുണ്ടായത്. മുറിയിലെ ഫർണിച്ചറുകൾ, റ്റി.വി. , ആന്തരിക അലങ്കാരങ്ങൾ എന്നിവ തീ പിടിച്ച് നശിച്ചു.’