തൃശൂരിൽ വൻ ലഹരി വേട്ട, സിറ്റി പോലീസിന് പൊൻതൂവൽ
തൃശൂർ: ഒല്ലൂർ പി.ആർ. പടിക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. കേരളത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള ലഹരിമരുന്ന് പിടികൂടിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പയ്യന്നൂർ കോവപുരം മുള്ളനകത്ത് വീട്ടിൽ ഫാസിൽ (36) ആണ് പിടിയിലായത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇന്നലെ വൈകീട്ട്ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകടർ ബൈജു കെ.സിയും സംഘവും വാഹന പരിശോധന നടത്തിയത്. ഗുളികയുടെ രൂപത്തിലാണ് എം ഡി …