Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

WATCH VIDEO…. അന്താരാഷ്ട്രനാടകോത്സവത്തിന് തിരി തെളിഞ്ഞു;നഗരം ഭാവരാഗതരളിതം

തൃശൂര്‍: മാനവികതയുടെ മഹത്വത്തിലൂന്നി മാറ്റത്തിന്റെ മാറ്റൊലിയുമായി പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരിതെളിഞ്ഞു. ആദ്യ ദിനത്തില്‍ ആയിരങ്ങളാണ് നാടകോത്സവത്തിന്റെ ആസ്വാദനത്തിനെത്തിയത്. റീജിയണല്‍ തിയ്യേറ്ററിന് മുന്നില്‍ മേളകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പ്രമാണത്തില്‍ കൊട്ടിക്കയറിയ പാണ്ടിമേളം നാടകോത്സവത്തിന് വിളംബരമായി. നാടകോത്സവം ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.  നവീകരിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിവിധ കലാസമന്വയത്തിലൂടെ 15 ദിവസം …

WATCH VIDEO…. അന്താരാഷ്ട്രനാടകോത്സവത്തിന് തിരി തെളിഞ്ഞു;നഗരം ഭാവരാഗതരളിതം Read More »

മാനവികത മഹത്തായ സന്ദേശമെന്ന് നടന്‍ പ്രകാശ് രാജ്

തൃശൂര്‍:   മാനവികതയിലൂടെ  ഒന്നിക്കണമെന്നതാകണം വര്‍ത്തമാനകാലഘട്ടത്തിന്റെ സന്ദേശമെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞു.ഫാസിസവും ഹിംസയും ഒന്നിച്ചുപോകില്ലെന്ന് ഓര്‍ക്കണമെന്നും ഇറ്റ്ഫോക്ക് ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര നടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.  മതനിരപേക്ഷസമൂഹത്തിന് മാനവികത ഒന്നിക്കണം. മാനവികതയെന്നത് കാലാതിവര്‍ത്തിയാണെന്നും, അരങ്ങുകളില്‍ ഉണരേണ്ടത് മാനവികതയുടെ പാഠഭേദങ്ങളായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്ത് മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാക്കിയത് തിയേറ്ററുകളാണെന്നും ജനങ്ങളെ ഐക്യം  പഠിപ്പിച്ചത് നാടകങ്ങളാണ്. മാനവികതയ്ക്ക് ഒഴുകാന്‍ തീയറ്ററിനേക്കാള്‍ മികച്ച ഇടം വേറെയില്ല. ചരിത്രവും വാര്‍ത്തമാനവും ഭാവിയും കൂടിച്ചേര്‍ന്ന മനോഹര ഇടമാണ് തിയറ്ററെന്നും അദ്ദേഹം …

മാനവികത മഹത്തായ സന്ദേശമെന്ന് നടന്‍ പ്രകാശ് രാജ് Read More »

WATCH VIDEO…. ഇറ്റ്‌ഫോക്ക് വേദികളില്‍ ഉണര്‍വിന്റെ താളം,ആട്ടവും പാട്ടുമായി സൗത്താഫ്രിക്കന്‍ നാടകസംഘം

തൃശൂര്‍:  പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്് സൗത്താഫ്രിക്കന്‍ നാടകസംഘമെത്തിയതോടെ ഇറ്റ്‌ഫോക്ക് വേദികള്‍ ചലനാത്മകമായി. നാടകകൃത്തും സംവിധായകനുമായ ബ്രെഹറ്റ് ബെയ്ലി അടക്കമുള്ള സംഘമാണ് എത്തിയത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന  നാടകമാണ് സാംസണ്‍. നിരവധി അന്തര്‍ദേശിയ അംഗീകാരങ്ങള്‍ നേടിയാണ്  ‘സാംസണ്‍’ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യ അവതരണം കൂടിയാണ് സാംസണ്‍. ബൈബിളിനെ അതിന്റെ മതാത്മകതയില്‍ നിന്നുമാറ്റി മുതലാളിത്തത്തിന്റെ കെടുകാര്യസ്ഥതയില്‍  സൂക്ഷ്മമായി രംഗവാതരണം നടത്തുകയാണ് സാംസണില്‍. പാര്‍ശ്വവല്‍ക്കരണത്തിന്റെ ചരിത്രപരമായ അവസ്ഥകളെ സമകാലിക പശ്ചാത്തലത്തില്‍ സാംസണ്‍ വിലയിരുത്തുന്നു.  5ന് വൈകിട്ട് 7ന് …

WATCH VIDEO…. ഇറ്റ്‌ഫോക്ക് വേദികളില്‍ ഉണര്‍വിന്റെ താളം,ആട്ടവും പാട്ടുമായി സൗത്താഫ്രിക്കന്‍ നാടകസംഘം Read More »

WATCH VIDEO…… മിഴിവുറ്റ രംഗപടങ്ങള്‍ക്ക് വിട; സുജാതന്‍ മാസ്റ്റര്‍ അരങ്ങ് വിടുന്നു

തൃശൂര്‍: അഞ്ച് പതിറ്റാണ്ടിലധികമായി നാലായിരത്തിലധികം നാടകങ്ങള്‍ക്ക് രംഗപടമൊരുക്കിയ ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍ അരങ്ങ് വിടുന്നു. 1967 മുതല്‍  കേരളത്തിലെ കേള്‍വി കേട്ട നാടകങ്ങള്‍ക്കെല്ലാം രംഗകലയൊരുക്കിയത് സുജാതന്‍ മാഷുടെ കരവിരുതിലായിരുന്നു. ഇത്തവണ ഇറ്റ്്ഫോക്കിന്റെ വേദികളൊരുക്കുന്നതും സുജാതന്‍ മാഷുടെ നേതൃത്വത്തിലാണ്.ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക്  ഗാലറി ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ പ്രധാന ശ്രദ്ധാകേമന്ദ്രമാണ്. മാഷുടെ അന്‍പതോളം രംഗപടങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇറ്റ്‌ഫോക്കില്‍ 7 വേദികളുടെയും രംഗപശ്ചാത്തലങ്ങളും ആര്‍ട്ടിസ്റ്റുകളുടെ വസ്ത്രാലങ്കാരങ്ങളും ഒരുക്കുന്നത് സുജാതന്‍ മാഷിന്റെ നേതൃത്വത്തിലാണ്. വിദേശനാടകങ്ങള്‍ക്കും …

WATCH VIDEO…… മിഴിവുറ്റ രംഗപടങ്ങള്‍ക്ക് വിട; സുജാതന്‍ മാസ്റ്റര്‍ അരങ്ങ് വിടുന്നു Read More »

WATCH VIDEO…. പുതുതലമുറയ്ക്ക് നാടകാഭിരുചി കുറയുന്നു, ആര്‍ട്ടിസ്റ്റ് സുജാതന്‍

തൃശൂര്‍: പ്രൊഫഷണല്‍ നാടകരംഗത്ത് യുവതലമുറയുടെ സാന്നിധ്യം കുറഞ്ഞുവരുന്നതായി ആര്‍ട്ടിസ്റ്റ് സുജാതന്‍ അഭിപ്രായപ്പെട്ടു. നാടക പ്രവര്‍ത്തകരിലും, കാണികളിലും പുതുതലമുറക്കാര്‍ വളരെ കുറവാണ്. അന്‍പതിന് വയസ്സിന് മുകളിലുള്ളവരാണ് ഇപ്പോഴും കൂടുതല്‍ നാടകം കാണാന്‍ എത്തുന്നതെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു.  നാടകരംഗത്തിന് വേണ്ടത്ര പരിഗണന സമൂഹത്തില്‍ നിന്ന് കിട്ടുന്നില്ല. സിനിമ, സീരിയല്‍ രംഗത്ത് കിട്ടുന്നവര്‍ക്കുള്ള അംഗീകാരം പോലും നാടകപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ല. . മാധ്യമപരിഗണനയും പഴയപോലെ നാടകരംഗത്തോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന …

WATCH VIDEO…. പുതുതലമുറയ്ക്ക് നാടകാഭിരുചി കുറയുന്നു, ആര്‍ട്ടിസ്റ്റ് സുജാതന്‍ Read More »

കത്തിച്ചാമ്പലായ കൂത്തമ്പലത്തിലും കലയുടെ കളിവിളക്ക് തെളിയും

തൃശൂര്‍: 2011-ല്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കേ കത്തിച്ചാമ്പലായ കൂത്തമ്പലത്തിനും ഇത്തവണ കലയുടെ കളിവിളക്ക്് തെളിയും. ഇറ്റ്‌ഫോക്കിന്റെ ഏഴ് വേദികളിലൊന്നാണ് പഴയ കൂത്തമ്പലം.ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള  കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ്  തീയേറ്ററാണ് ഇത്തവണത്തെ ശ്രദ്ധയാകര്‍ഷിക്കുന്ന  ഒരു വേദി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  കൂത്തമ്പലം ഇറ്റ്‌ഫോക്കിന് വേദിയാക്കുന്നത്. ഓഡിയോ വിഷ്വല്‍ പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന അസ്മാ  അസായിസെയുടെ ‘ഡോണ്‍ഡ് ബിലീവ് മി ഈഫ് ഐ ടോക്ക് ടു യു ഓഫ് വാര്‍ ‘ എന്ന …

കത്തിച്ചാമ്പലായ കൂത്തമ്പലത്തിലും കലയുടെ കളിവിളക്ക് തെളിയും Read More »

പൂരനഗരിയില്‍ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി, ഞായറാഴ്ച വൈകീ്ട്ട് ഫസ്റ്റ് ബെല്‍ മുഴങ്ങും

തൃശൂര്‍: 13-ാമത് അന്തര്‍ദേശീയ നാടകോത്സവമായ ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി. ഫെബ്രുവരി 5ന് വൈകുന്നേരം 5.30 ന്  ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള പവലിയന്‍ തിയേറ്ററിലാണ് ഉദ്ഘാടന സമ്മേളനം.കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന ഇറ്റ്‌ഫോക്കിന്റെയും നവീകരിച്ച ആക്ടര്‍ മുരളി തിയേറ്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.  ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുന്ന  മന്ത്രി കെ. രാജന്‍ പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ബുള്ളറ്റിന്‍ ‘സെക്കന്‍ഡ് ബെല്‍’ പ്രകാശനം …

പൂരനഗരിയില്‍ഇറ്റ്‌ഫോക്കിന് ഒരുക്കങ്ങളായി, ഞായറാഴ്ച വൈകീ്ട്ട് ഫസ്റ്റ് ബെല്‍ മുഴങ്ങും Read More »

WATCH VIDEO… വിജി അമ്പലപുരത്തിൻ്റെ ആത്മകലഹങ്ങൾ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ റോസി തമ്പി പ്രകാശനം ചെയ്തു

തൃശൂർ: വിജി അമ്പലപുരത്തിൻ്റെ കവിതാ സമാഹാരമായ  ആത്മകലഹങ്ങൾ  സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ റോസി തമ്പി പ്രകാശനം ചെയ്തു.പ്രൊഫ. ജോൺ തോമസ് ഏറ്റുവാങ്ങി .അജിതൻ മേനോത്ത് പുസ്തകം പരിചയപ്പെടുത്തി. ജയപ്രകാശ് ഒളരി,അഗസ്റ്റിൻ കുട്ടനെല്ലൂർ, സലിം ചേനം, ബിനോയ് എം.ബി, ബിജു ആട്ടോർ, അഷറഫ് കൊടുങ്ങല്ലൂർ, ജയൻ നടത്തറ, അനിൽകുമാർ ടി.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കവി സമ്മേളനവും ഉണ്ടായിരുന്നു.

Miffed Adoor quits over film school issue

Kochi: Controversies continue to haunt the K R Narayanan National Institute of Visual Science and Arts with the latest being the exit of noted filmmakers Adoor Gopalakrishnan and Girish Kasarvalli from it.It was only a few days back that its director Shankar Mohan bid goodbye after students and some staff launched a campaign against him …

Miffed Adoor quits over film school issue Read More »

കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു,ലൈസന്‍സി കസ്റ്റഡിയില്‍

വടക്കാഞ്ചേരി: കുണ്ടന്നൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ആലത്തൂര്‍ കാവശേരി സ്വദേശി മണികണ്ഠന്‍ (50) ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ 90% പൊള്ളലേറ്റിരുന്നു. നില ഗുരുതരമായതിനാല്‍ ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ തൃശൂര്‍ മെഡി. കോളേജിലാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു വെടിക്കെട്ടുപുരയില്‍ സ്‌ഫോടനം നന്നടത്. ശിവകാശിയില്‍നിന്നുള്ള അനേകം തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് അവരെല്ലാം കുളിക്കാന്‍ പോയിരുന്നു. മണികണ്ഠനും അവരുടെകൂടെ പോയിരുന്നെങ്കിലും സോപ്പ് എടുക്കാന്‍ മറന്ന് തിരിച്ചു വരുകയായിരുന്നുവെന്ന് പറയുന്നു. അപ്പോള്‍ വെടിക്കെട്ടുപുരയില്‍ തീപ്പൊരി കണ്ട മണികണ്ഠന്‍ …

കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു,ലൈസന്‍സി കസ്റ്റഡിയില്‍ Read More »

അടൂർ ചെയർമാൻ സ്ഥാനം രാജിവെച്ചു; ശങ്കർ മോഹന് പൂർണ്ണ പിന്തുണ

ശങ്കർ മോഹനും അടൂരിനും പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ കന്നട സംവിധായകൻ ഗിരീഷ് കാസർവള്ളിയും അക്കാദമിക് കൗൺസിലിൽ നിന്ന് രാജിവച്ചു ….. കൊച്ചി: കോട്ടയം കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനൻ രാജിവെച്ചത്തിന് പിറകെ രാജിയിലേക്ക് നയിച്ച പ്രതിഷേധങ്ങൾക്കെതിരെ നിലപാടെടുത്ത് സ്ഥാപനത്തിൻറെ ചെയർമാനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനതപുരം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു അടൂരിന്റെ രാജി പ്രഖ്യാപനം. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ദീർഘനേരം നേരിൽ വിഷയം സംസാരിച്ചു എന്നും രാജി …

അടൂർ ചെയർമാൻ സ്ഥാനം രാജിവെച്ചു; ശങ്കർ മോഹന് പൂർണ്ണ പിന്തുണ Read More »

വടക്കാഞ്ചേരി വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു. ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്ക്. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ പടക്കപ്പുരയിലാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായായാണ് വിവരം. 10 കിലോമീറ്റര്‍ ദൂരെ വരെ പ്രകമ്പനം ഉണ്ടായി.വടക്കാഞ്ചേരിയിലും, ഓട്ടുപാറയിലും, അത്താണിയിലും പ്രകമ്പനം ഉണ്ടായി. ജനങ്ങള്‍ പരിഭ്രാന്തരായി . വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഭൂമി കുലുങ്ങിയതാണെന്ന് കരുതി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

WATCH VIDEO…..കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി, സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തൃശൂര്‍: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തെച്ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിനി ടൂറിസ്റ്റ് ഹോം വിഷയത്തില്‍ നഷ്ടമായ ഫയലിനെച്ചൊല്ലിയായിരുന്നു ബഹളം തുടങ്ങിയത്. ഫയല്‍ കാണാനില്ലെന്നും, എവിടെയെന്നും ചോദിച്ച്  യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസില്‍ കയറി. ബഹളത്തിനിടെ കൗണ്‍സിലര്‍മാരോട് സീറ്റില്‍ പോയി ഇരിക്കാന്‍ മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. ഇതിനിടെ കൂടുതല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളോടെ മേയറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍  ഉന്തുംതള്ളുമായി. പിടിവലിക്കിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജയപ്രകാശ് പൂവത്തിങ്കല്‍, …

WATCH VIDEO…..കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി, സി.പി.എം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക് Read More »

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 7 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തി

   കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ 7 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. കോര്‍പ്പറേഷന്‍ 5 സ്ക്വാഡായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. എം.ജി. റോഡിലെ ചന്ദ്ര ഹോട്ടല്‍, ഒളരി ചന്ദ്രമതി ഹോസ്പിറ്റല്‍ കാന്‍റീന്‍, കൊക്കാല കെഎസ്ആര്‍ടിസിക്ക് സമീപം പ്രിയ ഹോട്ടല്‍, ചേറൂര്‍ നേതാജി ഹോട്ടല്‍, ഇക്കണ്ടവാരിയര്‍ റോഡിലെ വികാസ് ബാബു സ്വീറ്റ്സ്, മിഷന്‍ ക്വാര്‍ട്ടേഴ്സിലെ വീട്ടിലെ ഹോട്ടല്‍, ആമ്പക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍ ഹോട്ടല്‍ എന്നിവയില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. …

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 7 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തി Read More »

സേവനം നന്മയുടെ വഴിയിലൂടെ, അപര്‍ണ ലവകുമാറിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

വിശിഷ്ട  സേവനത്തിനുള്ള ഇന്ത്യന്‍ രാഷ്ട്രപതിയുടെ  പോലീസ് മെഡല്‍  തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ്ണ ലവകുമാറിന്. 2023 ലെ റിപ്പബ്‌ളിക് ദിനത്തിനോടനുബന്ധിച്ചാണ് ഇന്ന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചത്. ആമ്പല്ലൂര്‍ സ്വദേശിയായ അപര്‍ണ്ണ ലവകുമാര്‍ 2002-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചു. ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍ വനിത പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2022 ഏപ്രില്‍ മുതല്‍ തൃശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.വ്യത്യസ്തമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ …

സേവനം നന്മയുടെ വഴിയിലൂടെ, അപര്‍ണ ലവകുമാറിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ Read More »

WATCH VIDEO… വന്‍ പോലീസ് സന്നാഹത്തിന്റെ കാവലില്‍ബിബിസി ഡോ്ക്യുമെന്ററി തൃശൂരില്‍ പ്രദര്‍ശിപ്പിച്ചു

തൃശൂര്‍: നഗരത്തില്‍ കോര്‍പറേഷന് മുന്നില്‍ ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന  ഡോക്യുമെന്ററി പ്രദര്‍ശപ്പിച്ചു.  വന്‍ പോലീസ് സന്നാഹത്തിന്റെ കാവലിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രദര്‍ശനം സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നരേന്ദ്ര മോദി സത്യത്തെ ഭയക്കുന്നതുകൊണ്ടാണ് ഡോക്യുമെന്ററി  ഇന്ത്യയില്‍ നിരോധിക്കുന്നതെന്നും, സംസ്ഥാന വ്യാപകമായി  ഡോക്യുമെന്റ്‌റി പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് നടത്തുമെന്നും …

WATCH VIDEO… വന്‍ പോലീസ് സന്നാഹത്തിന്റെ കാവലില്‍ബിബിസി ഡോ്ക്യുമെന്ററി തൃശൂരില്‍ പ്രദര്‍ശിപ്പിച്ചു Read More »

പി കെ ഫിറോസിന്റെ അറസ്റ്റ്: യൂത്ത് ലീഗ് തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

തൃശൂർ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.  ചെട്ടിയങ്ങാടി പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഹൈ റോഡ് വഴി കോർപ്പറേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി ജെ ജെഫീക്ക് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി …

പി കെ ഫിറോസിന്റെ അറസ്റ്റ്: യൂത്ത് ലീഗ് തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു Read More »

WATCH VIDEO…വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം : മന്ത്രി കെ. രാധാകൃഷ്ണൻ

തൃശൂർ: ആസ്തിവികസന ഫണ്ട് വഴി സംസ്ഥാനത്തെ വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം ഈ വർഷം സർക്കാർ നൽകുമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മൃതി പുരസ്കാരം സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചഷണനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിനു സമ്മാനിച്ചു. അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും വായനയിലൂടെ പ്രതിരോധിക്കാൻ നിയമസഭ ലൈബ്രറിയുടെ ജൂബിലി വർഷം ഒരോ നിയോജക മണ്ഡലത്തിലും മുന്നു ലക്ഷം രൂപയുടെ …

WATCH VIDEO…വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം : മന്ത്രി കെ. രാധാകൃഷ്ണൻ Read More »

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി, മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു, ബുഹാരീസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചതിന്റെ പേരില്‍ തൃശൂര്‍ എം.ജി.റോഡിലെ ബുഹാരീസ് ഹോട്ടലിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ.പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും, പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടിയുണ്ടായത്.  ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. ബിരിയാണികഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച ഹോട്ടല്‍ അടപ്പിച്ചത്്. ന്യുനതകള്‍ പരിഹരിച്ച ജില്ലാ …

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി, മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു, ബുഹാരീസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു Read More »

എം.ജി റോഡിലെ ബുഹാരിസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.

തൃശൂര്‍: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച എം.ജി റോഡിലെ ബുഹാരിസ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച്  ഹോട്ടലിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. തൃശൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസറും, തൃശൂര്‍ ജില്ലാ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസറും, വെസ്റ്റ് പോലീസും  ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹോട്ടല്‍ പരിസരം വൃത്തിഹീനമെന്ന് കണ്ടെത്തിയത്.തൃശൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റ്  കമ്മീഷണറുടെ അനുമതിയോടെ മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് ഫുഡ് …

എം.ജി റോഡിലെ ബുഹാരിസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. Read More »