Newsskerala

ഷൂ എറിയുന്നത് ജനാധിപത്യസമരരീതിയല്ല, വൈകാരിക പ്രകടനം മാത്രം

തിരുത്തലുമായി കെ.എസ്.യു

കൊച്ചി: ഷൂ എറിഞ്ഞത്് വൈകാരിക പ്രകടനം മാത്രമെന്നും, ഇത്തരം സമരരീതി ആവര്‍ത്തിക്കില്ലെന്നും കെ.എസ്്.യു നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനെതിരെ കെ.എസ്.യുക്കാര്‍ ഷൂ എറിഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യു നേതൃത്തിന്റെ തിരുത്തല്‍. 

 ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.  ഇത്തരത്തിലുള്ള സമരമാര്‍ഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ട്്്.  ഷൂ ഏറ് സമരം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്നും കെ.എസ്.യു വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ഇടപ്പെട്ടതോടെയാണ് നിലപാട് തിരുത്തല്‍.

അതേസമയം തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഷൂ ഏറ് സമരം തുടരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

 ഇന്നലെ പെരുമ്പാവൂരില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു ഷൂ ഏറ് പ്രതിഷേധം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *