Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO….ഗുരുനാഥന്‍ മട്ടന്നൂരിനെ വന്ദിച്ചും, ഇറ്റ്‌ഫോക്കിന് ആവേശമായുംനടന്‍ ജയറാമിന്റെ സന്ദര്‍ശനം

തൃശൂർ:  കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും മേള  കുലപതിയും ഗുരുനാഥനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ അനുഗ്രഹം തേടിയുള്ള നടന്‍ ജയറാമിന്റെ സന്ദര്‍ശനം ഇറ്റ്‌ഫോക്കിനെ ഉണര്‍ത്തി.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളിയോട് ജയറാം നാടകരംഗത്തെ ഗതകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. നാടകം കാണാന്‍ കാത്തുനിന്ന ആറാധകരെ  നേരില്‍ കണ്ട താരം  സെല്‍ഫി എടുക്കാനും മറന്നില്ല.
. ഇതുപോലെയുള്ള നാടകങ്ങളിലൂടെയാണ് കുട്ടിക്കാലം സമ്പന്നമായിരുന്നതെന്നും മാനവികതയുടെ വീണ്ടെടുപ്പിനാണ് ഇറ്റ്‌ഫോക്ക് ആഹ്വാനം ചെയ്യുന്നതെന്നും ജയറാം പറഞ്ഞു.

ജീവിതത്തില്‍ പല അവസരങ്ങളിലും നല്ല ഗുരുക്കന്‍മാരെ ലഭിക്കാന്‍ തനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. മിമിക്രിയില്‍ ആബേലച്ചനും  സിനിമയില്‍ പത്മരാജനും ഗുരുവായി. ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കാന്‍ മറ്റ് ഗുരുക്കന്‍മാരുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു കൂട്ടത്തിന് മുന്നില്‍ മേളത്തിന്റെ ഭാഗമാകാന്‍ ആത്മവിശ്വാസം പകര്‍ന്നത് ഗുരുനാഥന്‍ മട്ടന്നൂരാണ്. അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ സാധിച്ചില്ല. ഇന്ന് ഇറ്റ്‌ഫോക്ക് അതിന് അവസരം ഒരുക്കിയെന്നും താരം പറഞ്ഞു.

,

Leave a Comment

Your email address will not be published. Required fields are marked *