Newsskerala

നടി തൃഷയ്്‌ക്കെതിരായ വിവാദ പരാമര്‍ശം:മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍

 ചെന്നൈ: നടി  തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ പൊലീസിന് മുന്നില്‍ ഖേദപ്രകടനം നടത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൗസന്റ് ലൈറ്റ്‌സ് വനിതാ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കവേയാണ് മന്‍സൂര്‍ അലി ഖാന്‍ ഖേദം പ്രകടിപ്പിച്ചത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും നടന്‍ പറഞ്ഞു.

‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന്‍ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവര്‍ത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകന്‍ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.

മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയും തൃഷയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്തുവന്നിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന വാശിയിലായിരുന്നു നടന്‍ മന്‍സൂര്‍ അലി ഖാന്‍.

Leave a Comment

Your email address will not be published. Required fields are marked *