Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

WATCH VIDEO… വന്‍ പോലീസ് സന്നാഹത്തിന്റെ കാവലില്‍ബിബിസി ഡോ്ക്യുമെന്ററി തൃശൂരില്‍ പ്രദര്‍ശിപ്പിച്ചു

തൃശൂര്‍: നഗരത്തില്‍ കോര്‍പറേഷന് മുന്നില്‍ ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന  ഡോക്യുമെന്ററി പ്രദര്‍ശപ്പിച്ചു.  വന്‍ പോലീസ് സന്നാഹത്തിന്റെ കാവലിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രദര്‍ശനം സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നരേന്ദ്ര മോദി സത്യത്തെ ഭയക്കുന്നതുകൊണ്ടാണ് ഡോക്യുമെന്ററി  ഇന്ത്യയില്‍ നിരോധിക്കുന്നതെന്നും, സംസ്ഥാന വ്യാപകമായി  ഡോക്യുമെന്റ്‌റി പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് നടത്തുമെന്നും …

WATCH VIDEO… വന്‍ പോലീസ് സന്നാഹത്തിന്റെ കാവലില്‍ബിബിസി ഡോ്ക്യുമെന്ററി തൃശൂരില്‍ പ്രദര്‍ശിപ്പിച്ചു Read More »

പി കെ ഫിറോസിന്റെ അറസ്റ്റ്: യൂത്ത് ലീഗ് തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

തൃശൂർ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.  ചെട്ടിയങ്ങാടി പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഹൈ റോഡ് വഴി കോർപ്പറേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി ജെ ജെഫീക്ക് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി …

പി കെ ഫിറോസിന്റെ അറസ്റ്റ്: യൂത്ത് ലീഗ് തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു Read More »

WATCH VIDEO…വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം : മന്ത്രി കെ. രാധാകൃഷ്ണൻ

തൃശൂർ: ആസ്തിവികസന ഫണ്ട് വഴി സംസ്ഥാനത്തെ വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം ഈ വർഷം സർക്കാർ നൽകുമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മൃതി പുരസ്കാരം സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചഷണനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിനു സമ്മാനിച്ചു. അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും വായനയിലൂടെ പ്രതിരോധിക്കാൻ നിയമസഭ ലൈബ്രറിയുടെ ജൂബിലി വർഷം ഒരോ നിയോജക മണ്ഡലത്തിലും മുന്നു ലക്ഷം രൂപയുടെ …

WATCH VIDEO…വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം : മന്ത്രി കെ. രാധാകൃഷ്ണൻ Read More »

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി, മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു, ബുഹാരീസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചതിന്റെ പേരില്‍ തൃശൂര്‍ എം.ജി.റോഡിലെ ബുഹാരീസ് ഹോട്ടലിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ.പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും, പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടിയുണ്ടായത്.  ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. ബിരിയാണികഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച ഹോട്ടല്‍ അടപ്പിച്ചത്്. ന്യുനതകള്‍ പരിഹരിച്ച ജില്ലാ …

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി, മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു, ബുഹാരീസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു Read More »

എം.ജി റോഡിലെ ബുഹാരിസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.

തൃശൂര്‍: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച എം.ജി റോഡിലെ ബുഹാരിസ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച്  ഹോട്ടലിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. തൃശൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസറും, തൃശൂര്‍ ജില്ലാ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസറും, വെസ്റ്റ് പോലീസും  ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹോട്ടല്‍ പരിസരം വൃത്തിഹീനമെന്ന് കണ്ടെത്തിയത്.തൃശൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റ്  കമ്മീഷണറുടെ അനുമതിയോടെ മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് ഫുഡ് …

എം.ജി റോഡിലെ ബുഹാരിസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. Read More »

നഗരമധ്യത്തിലെ ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നത് മേയര്‍ അറിഞ്ഞത് ഒരു മാസം കഴിഞ്ഞ്

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നതിന് പിന്നില് കോടികളുടെ അഴിമതി. താന്‍ അറിഞ്ഞ ഉടനെ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെയ്പ്പിച്ചുവെന്നും, ഒരു മാസമായിട്ടും തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മേയര്‍ എം.കെ.വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കെട്ടിടം പൊളിക്കല്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് മേയറുടെ നാടകീയ സന്ദര്‍ശനം നടന്നത്. ഗ്രൗണ്ട് ഫ്‌ളോറിലെ നാല് പ്രധാന വാതിലുകളും, മൂന്ന് മുറികളുടെ വാതിലുകളും, ടോയ്‌ലറ്റുകളുടെ വാതിലുകളും 13 ജനലുകളും ഒമ്പത് ജനറേറ്ററുകളും പൊളിച്ചു. ഒന്നാം നിലയില്‍ മൂന്ന് മുറികളുടെ വാതിലുകളും ഒരു ടോയ്‌ലറ്റ് വാതിലും …

നഗരമധ്യത്തിലെ ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നത് മേയര്‍ അറിഞ്ഞത് ഒരു മാസം കഴിഞ്ഞ് Read More »

WATCH VIDEO….. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം,പാറമേക്കാവില്‍ ദേശപ്പാന ഭക്തിനിര്‍ഭരമായി

തൃശൂര്‍: തൃശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തിന് നടുനായകത്വം വഹിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവില്‍ ദേശപ്പാന നടന്നു. ഭഗവതിയെ പാനപ്പന്തലില്‍ എഴുന്നള്ളിച്ചുവെയ്ക്കുന്ന കൊട്ടിച്ചകം പൂകല്‍ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു കിഴക്കൂട്ടിന്റെ പ്രൗഡഗംഭീരമായ പാണ്ടിമേളം.ഇലഞ്ഞിത്തറമേളത്തിന്റെ പ്രാമാണികന്‍ കിഴക്കൂട്ടിന്റെ മേളം കേള്‍ക്കാന്‍ വന്‍ജനത്തിരക്കായിരുന്നു. വൈകീട്ട് പാറമേക്കാവ് അഭിഷേകും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും,  രാത്രി 9 മുതല്‍ പാനപൂജയും തുടര്‍ന്ന് ഇരുന്നു പാണ്ടി, പാല്‍കിണ്ടി എഴുന്നള്ളിപ്പ് മൂന്ന് പ്രദക്ഷിണം എന്നീ ചടങ്ങുകളും നടന്നു. രാത്രി 12 മുതല്‍ 1.30 വരെ …

WATCH VIDEO….. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം,പാറമേക്കാവില്‍ ദേശപ്പാന ഭക്തിനിര്‍ഭരമായി Read More »

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്,

തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബൊൻ നത്താലെ 27ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കോളേജില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ഘോഷയാത്രയില്‍ പതിനായിരത്തില്‍പ്പരം ക്രിസ്തുമസ്സ് പാപ്പാമാര്‍ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ആയിരത്തോളം മാലാഖമാര്‍, സ്‌കേറ്റിംഗ് പാപ്പാമാര്‍, ഹോണ്ട ബൈക്ക് പാപ്പാമാര്‍, വീല്‍ചെയര്‍ പാപ്പാമാര്‍ എന്നിവരും ഘോഷയാത്രയില്‍ പങ്കെടുക്കും. മുന്നോറോളം യുവാക്കള്‍ ചേര്‍ന്ന് പിടിക്കുന്ന ചലിക്കുന്ന ക്രിസ്തുമസ്സ് കൂടാണ് ഈ വര്‍ഷത്തെ  പ്രത്യേകത. കേരളത്തിന്റെയും തൃശ്ശൂരിന്റെയും തനിമ വിളിച്ചോതുന്ന ടാബ്ലോകള്‍ അടക്കം 12 നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ …

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്, Read More »

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു.

        തൃശൂർ കോർപ്പറേഷനും ചേംമ്പർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രസിദ്ധ സിനിമ താരം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി  പ്രകാശനം ചെയ്തു. വിളംബര റാലിയുടെ ദീപശിഖ സുരേഷ് ഗോപി ചേമ്പർ പ്രസിഡണ്ട് പി.കെ.ജലീലിന് ചടങ്ങിൽ നൽകി. സിറ്റി ക്ലീനിംഗ് പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു.            കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിംഗ് …

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു. Read More »

ഡോ. എം.ജയപ്രകാശ് അന്തരിച്ചു.

സാംസ്‌കാരിക നഗരത്തിലെ സൗമ്യസാന്നിധ്യം വിടവാങ്ങി കൊച്ചി: തൃശൂര്‍ സൗഹൃദവേദി പ്രസിഡണ്ടും, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാവുമായ  ഡോ. എം. ജയപ്രകാശ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.  സമിതിയുടെ ശബ്ദമായി അദ്ദേഹം പൊതുവേദികളില്‍ തിളങ്ങി. പൊതു തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. സാംസ്്കാരിക, സാഹിത്യ മണ്ഡലത്തിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. വെളിയന്നൂരില്‍ 1949-ലായിരുന്നു ജനനം.മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയതിനുശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്‌സ്  എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. തുടര്‍ന്ന് …

ഡോ. എം.ജയപ്രകാശ് അന്തരിച്ചു. Read More »

തൃശൂരിന് ഇനി ഉത്സവരാവുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃശൂര്‍:  കോര്‍പ്പറേഷനും, ചേംമ്പര്‍ ഓഫ് കോമേഴ്‌സും നേതൃത്വം നല്‍കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസം 22 ന് വൈകീട്ട് 7 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ (വിദ്യാര്‍ത്ഥി കോര്‍ണര്‍ ) നടക്കുന്ന സമ്മേളനത്തില്‍   മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷം വഹിക്കും. ജനറല്‍ കണ്‍വീനര്‍ ടി.എസ്,പട്ടാഭിരാമന്‍ ആമുഖവും, ചേമ്പര്‍ പ്രസിഡണ്ട് പി.കെ.ജലീല്‍ പദ്ധതി വിവരണവും നടത്തും   റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ്, ദേവസ്വം വകുപ്പു മന്ത്രി …

തൃശൂരിന് ഇനി ഉത്സവരാവുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. Read More »

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ ഡാം മുല്ലപ്പെരിയാര്‍ 29 ന് തുറക്കുമെന്ന് തമിഴ്നാട്

കൊച്ചി: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഫേസ്ബൂക്കിലൂടെ വിവരം അറിയിച്ചത്. Photo Credit; Twitter

‘കൂടെ 2023’- നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയക്കായി തണലും ആസ്റ്റർ മിംസും കൈകോർക്കുന്നു

നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്ക്‌ സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും. പദ്ധതി ചിലവ് 5 കോടി  കോഴിക്കോട്: നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കായുള്ള സൗജന്യ ശസ്ത്രക്രിയ പദ്ധതിയായ ‘കൂടെ’യുടെ രണ്ടാം ഘട്ടമായ ‘കൂടെ 2023’ പ്രഖ്യാപിച്ചു. വടകര തണലും ആസ്റ്റർ മിംസ് ആശുപത്രിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനിതകരോഗങ്ങൾ, പേശീ-ധമനീ സംബന്ധമായ രോഗങ്ങൾ, അസ്ഥിരോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, അവയവമാറ്റിവെക്കൽ ഉള്‍പ്പെടെയുള്ള വ്യത്യസ്തവും ഗുരുതരവുമായ അവസ്ഥകളെ അഭിമുഖീകരിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്ക്‌ സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുകയാണ് കൂടെ 2023 ന്റെ ലക്ഷ്യം. 5 കോടി രൂപ …

‘കൂടെ 2023’- നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയക്കായി തണലും ആസ്റ്റർ മിംസും കൈകോർക്കുന്നു Read More »

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ സംഘടിപ്പിച്ച കേക്ക് മേള

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ  കേക്ക് മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ ബോധ്യം ഉണർത്തുവാനും വളർത്തുവാനും അവരെ വാണിജ്യ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും സംഘടിപ്പിച്ച മേളയിൽ  നാല്പതോളം വൈവിധ്യമാർന്ന കേക്കുകളും ചോക്കലേറ്റ് ഉല്പന്നങ്ങളും ക്രിസ്തുമസ്സിനോടനുബന്ധിച്ച കരകൗശല വസ്തുക്കളും വില്പനയ്ക്കുണ്ടായിരുന്നു. മൂന്ന് വിഭാഗത്തിലായി സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ന്യൂട്രീഷ്യസ് കേക്ക് വിഭാഗത്തിൽ ബി.കോം നാലാം സെമസ്റ്റർ വിദ്യാർത്ഥി തോമസ് റാഫിയുടെ പീനറ്റ് ബനാന പുഡ്ഡിങ് കേക്കും ബെസ്റ്റ് ഇന്നോവേറ്റീവ് കേക്ക് …

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ സംഘടിപ്പിച്ച കേക്ക് മേള Read More »

കർഷക സംവാദവും മണ്ണഴക് പ്രദർശനവുമായി തൃശൂരിൽ ലോക മണ്ണ് ദിനാചരണം

തൃശൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നാളത്തെ ഭാവിയെ സംരക്ഷിക്കുന്നതിനു തുല്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ. മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ തൃശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ കണ്ണാണ് മണ്ണ്. പരിസ്ഥിതി ദുരുപയോഗം തടയാൻ ബോധവൽക്കരണം പ്രധാനം. മണ്ണിനെ വേണ്ടത്ര പഠിക്കാൻ ശ്രമിക്കുന്നില്ല. മണ്ണാറിഞ്ഞ് വിത്തിടണമെന്ന പഴഞ്ചൊല്ല് ഓർക്കണമെന്നുo അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ: ടി.എ അനീഷ് അഹമ്മദ്, മണ്ണ് …

കർഷക സംവാദവും മണ്ണഴക് പ്രദർശനവുമായി തൃശൂരിൽ ലോക മണ്ണ് ദിനാചരണം Read More »

കൊച്ചു പ്രേമൻ ഇനി ഓർമ്മ

പ്രൊഫഷണൽ നാടക വേദിയിലൂടെ സിനിമയിലെത്തിയ കൊച്ചു പ്രേമൻ 250 ൽ പരം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കേരളത്തിലെ പ്രഫഷണൽ നാടകരംഗത്ത് എല്ലാ പ്രമുഖ നാടക സംഘങ്ങൾക്കൊപ്പവും  കൊച്ചു പ്രേമൻ പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് പ്രദീപ്കുമാർ എന്നാണ് യഥാർത്ഥ പേര്.  കൊച്ചി : തൻറെ സ്വാഭാവിക അഭിനയ മികവിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ കൊച്ചു പ്രേമൻ (68) വിട വാങ്ങി. അസുഖം മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഇന്നുച്ചയ്ക്ക് അന്ത്യം. പ്രൊഫഷണൽ നാടക …

കൊച്ചു പ്രേമൻ ഇനി ഓർമ്മ Read More »

ഉത്സവങ്ങളുടെ  അപൂര്‍വദൃശ്യങ്ങളുമായി പൂരപ്രേമിസംഘത്തിന്റെ  ഫോട്ടോ പ്രദര്‍ശനം

തൃശൂര്‍: പൂര്‍വകാലത്തെ പ്രൗഡമായ പൂരക്കാഴ്ചകളൊരുക്കിയ  പൂരപ്രേമിസംഘത്തിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫര്‍ ജനാര്‍ദനന്‍ മൊണാലിസയുടെ ശേഖരത്തിലെ അപൂര്‍ചിത്രങ്ങളായിരുന്നു കൗസ്തംഭം ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. 1970 മുതല്‍ ജനാര്‍ദനന്‍ മൊണാലിസ എടുത്ത നൂറോളം ഉത്സവചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്.  പല്ലാവൂര്‍ അപ്പുമാരാരുടെ ഇലഞ്ഞിത്തറമേളം, പൊറുത്തു വീട്ടില്‍ നാണു മാരാര്‍, അന്നമനട അച്ചുതമാരാര്‍ എന്നിവരുടെ മഠത്തില്‍ വരവ് പഞ്ചവാദ്യങ്ങള്‍, നൂറിലധികം ആനകള്‍ പങ്കെടുത്ത ഗജമേള, തൃപ്രയാര്‍ ഏകാദശി, പഴയ കാല പുലിക്കളി ചിത്രങ്ങള്‍, ഗുരുവായൂര്‍ ആനയോട്ടം, ആറാട്ടുപുഴ കൂട്ടിയെഴുന്നള്ളിപ്പ്, കണിമംഗലം …

ഉത്സവങ്ങളുടെ  അപൂര്‍വദൃശ്യങ്ങളുമായി പൂരപ്രേമിസംഘത്തിന്റെ  ഫോട്ടോ പ്രദര്‍ശനം Read More »

സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം:  പുല്ലാങ്കുഴലില്‍ പോട്ടോര്‍ ഭവന്‍സിലെ നവനീത് കൃഷ്ണയ്ക്ക് പുരസ്‌കാരം

തൃശൂര്‍:  മുത്തച്ഛന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലും പതറാതെ സി.ബി.എസ.്ഇ സംസ്ഥാന  കലോത്സവത്തിനെത്തിയ നവനീത് കൃഷ്ണയ്ക്ക് പുല്ലാംകുഴലില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം. പോട്ടോര്‍ മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിറിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നവനീത് കൃഷ്ണ.   വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലായിരുന്നു സംസ്ഥാന കലോത്സവം.  കല്യാണി രാഗത്തില്‍ നിധിച്ചാല സുഖമാ എന്ന കീര്‍ത്തനമാണ് വായിച്ചത് . സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ പുല്ലാംകുഴലില്‍  നവനീതിന് ഒന്നാം സ്ഥാനമായിരുന്നു ഗുരു പാലുവായ് മുരളീധരന്റെ കീഴിലാണ് നവനീത് പുല്ലാങ്കുഴല്‍ അഭ്യസിക്കുന്നത്.

നോണ്‍ ബാങ്കിംഗ് രംഗത്ത് വികസനകുതിപ്പുമായി മാക്‌സ് വാല്യു കമ്പനി

തൃശൂര്‍: നോണ്‍ ബാങ്കിംഗ് രംഗത്ത് കോവിഡ് കാലഘട്ടത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച മാക്‌സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനമണ്ഡലം ദേശീയതലത്തിലേക്കും വ്യാപിപ്പിക്കുന്നു. 2016-ല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 11 ശാഖകളുമായി നോണ്‍ ബാങ്കിംഗ് രംഗത്ത് മുന്‍നിരയിലെത്തിയിരിക്കുകയാണെന്ന് കമ്പനി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് തൃശൂരില്‍  പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടകയില്‍ 35 ഉം, ആന്ധ്രപ്രദേശില്‍ 3 ബ്രാഞ്ചുകളും, പ്രവര്‍ത്തനം തുടങ്ങി. തമിഴ്‌നാട്ടിലടക്കം മറ്റ് സംസ്ഥാനങ്ങളിലും കമ്പനി ഉടന്‍ ബ്രാഞ്ചുകള്‍ തുടങ്ങും. ഓഹരിവിപണി ലക്ഷ്യമാക്കി 500 …

നോണ്‍ ബാങ്കിംഗ് രംഗത്ത് വികസനകുതിപ്പുമായി മാക്‌സ് വാല്യു കമ്പനി Read More »

എൻ.ആർ.ഐ നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനം; മോദിയോട് നന്ദി പറഞ്ഞ് യൂസഫലി.

ഡൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ  കൂടുതൽ   ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി.  ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം  വ്യക്തമാക്കിയത്.  ലുലു ഗ്രൂപ്പിന്റെ  ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിംഗ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ  …

എൻ.ആർ.ഐ നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനം; മോദിയോട് നന്ദി പറഞ്ഞ് യൂസഫലി. Read More »