Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Show-Biz

സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍സമൂഹമൊന്നാകെ കൈകോര്‍ക്കണം: നിമിഷാ സജയന്‍

കൊച്ചി: സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുവാന്‍ സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍ പോരെന്നും സമൂഹമൊന്നാകെ അതിനായി ഉയര്‍ന്നുചിന്തിക്കണമെന്നും സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ സിനിമാ നടി നിമിഷാ സജയന്‍ പറഞ്ഞു.  കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാവുന്നതെന്ന് അവര്‍ കൂട്ടി ചേര്‍ത്തു. . നവോത്ഥാന പ്രസ്ഥാനങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടത്തിയ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളും അതിന്റെ തുടര്‍ച്ചയായി ഇരുപതാം നൂറ്റാണ്ടില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളും നമ്മുടെ സമൂഹത്തിന് പുരോഗമനപരമായ ഉള്ളടക്കം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു …

സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍സമൂഹമൊന്നാകെ കൈകോര്‍ക്കണം: നിമിഷാ സജയന്‍ Read More »

ബിച്ചുവിന് വിട ….​​​​​​​ആയിരം കണ്ണുമായി പ്രേക്ഷകർ കാത്തിരുന്ന ഗാനങ്ങൾ …….

തിരുവനന്തപുരം: കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. Photo Credit: You Tube

കോഴിക്കോട് ശാരദ അരങ്ങൊഴിഞ്ഞു

കൊച്ചി: വെള്ളിത്തിരയിലും നാടകങ്ങളിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അഭിനയിച്ച  നടി കോഴിക്കോട് ശാരദ, 75, ഓർമ്മയായി.  ശ്വാസ തടസ്സം  അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഹൃദയാഘാതത്തെ തുടര്‍നായിരുന്നു മരണം. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ശാരദ അവതരിപ്പിച്ചു.  ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് ഉൾപ്പെടെ എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  നാടക അരങ്ങിൽ നിന്ന് സിനിമയിലെത്തി തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ശാരദ പ്രേക്ഷക …

കോഴിക്കോട് ശാരദ അരങ്ങൊഴിഞ്ഞു Read More »

തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍? മരയ്ക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയിലേക്ക് 

തൃശൂര്‍: സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ഒടിടി റിലീസിംഗ് പ്രഖ്യാപിച്ചതോടെയാണിത്. മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക. മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം …

തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍? മരയ്ക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയിലേക്ക്  Read More »

യുവതാരത്തിൻറെ വിയോഗത്തിൽ ങ്ങെട്ടി സിനിമാലോകം; ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്‌

കൊച്ചി: കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു . നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്്. ഇന്ന് രാവിലെ 11.30 ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നട ഇതിഹാസതാരം രാജ് കുമാറിന്റെ  മകനാണ് പുനീത്.ബാലതാരമായാണ് പുനീത് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് അഭിനേതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പുനീത് തിളങ്ങി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഒരുതവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുതവണയും പുനീത് നേടി. Photo Credit: Koo

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് താരത്തെ വിധേനനാക്കിയിട്ടുണ്ട് എന്നും ഭയപ്പെടാനൊന്നുമില്ലെന്ന് സൂപ്പര്‍ സ്റ്റാറിന്റെ ഭാര്യ ലത അറിയിച്ചു. Photo Credit: Twitter

തിയേറ്ററുകളില്‍ വെള്ളിവെളിച്ചം തെളിഞ്ഞു; ആദ്യദിവസം ‘ഹാഫ് ഫുൾ’

സംസ്ഥാനത്ത് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌ക്രീനില്‍ പ്രദര്‍ശനം തൃശൂര്‍: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വെള്ളിത്തിരകള്‍ തെളിഞ്ഞു. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ 700 സ്‌ക്രീനുകളിലും ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നത്. മൂന്ന് ഇംഗ്ലീഷ്ചിത്രങ്ങളും തമിഴില്‍ ഹിറ്റായ ഡോക്ടര്‍ എന്ന ചിത്രവുമാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക.  പുതിയ ജെയിംസ് ബോണ്ട് സിനിമയായ നോ ടൈം ടു ഡൈ പ്രധാന റിലീസാണ്.  മലയാള ചിത്രങ്ങളില്‍ ആദ്യമായി തിയറ്ററില്‍ …

തിയേറ്ററുകളില്‍ വെള്ളിവെളിച്ചം തെളിഞ്ഞു; ആദ്യദിവസം ‘ഹാഫ് ഫുൾ’ Read More »

രജനീകാന്ത് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി. ധനുഷും മനോജ് ബാജ്‌പെയും മികച്ച നടന്‍മാര്‍, നടി കങ്കണ

കൊച്ചി: 2019-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹമാണ് മികച്ച ചിത്രം. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. തമിഴ് നടന്‍ ധനുഷിനും ഹിന്ദി നടന്‍ മനോജ് ബാജ്പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന്‍ സിങ് ചൗഹാനാണ് മികച്ച സംവിധായന്‍. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്സേതുപതിക്കാണ്. രജനീകാന്തിനാണ് ദാദാ …

രജനീകാന്ത് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി. ധനുഷും മനോജ് ബാജ്‌പെയും മികച്ച നടന്‍മാര്‍, നടി കങ്കണ Read More »

റിലീസിനായി എഴുപതോളം ചിത്രങ്ങള്‍; മലയാള സിനിമകളുടെ റിലീസിംഗ് നവംബറില്‍

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഏറെനാളായി അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. തിയേറ്ററുകള്‍ തുറന്നാലും മലയാള സിനിമകളുടെ റിലീസ് വൈകും. പുതിയ സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റി. ഈ മാസം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങള്‍. സാംസ്‌കാരികമന്ത്രിയുമായി നാളെ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പ്രദര്‍ശന തീയതികള്‍ പ്രഖ്യാപിക്കുക. നിരവധി സിനിമകളാണ് തീയേറ്ററുകളില്‍ എത്താനൊരുങ്ങിയിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ് ടീമിന്റെ സ്റ്റാര്‍, ആന്റണി വര്‍ഗ്ഗീസും അര്‍ജ്ജുന്‍ അശോകനും ഒന്നിക്കുന്ന അജഗജാന്തരം, അപ്പാനി ശരത് നായകനാകുന്ന മിഷന്‍ …

റിലീസിനായി എഴുപതോളം ചിത്രങ്ങള്‍; മലയാള സിനിമകളുടെ റിലീസിംഗ് നവംബറില്‍ Read More »

സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനതപുരം: 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. മികച്ച നടന്‍ ജയസൂര്യ (ചിത്രം- വൈള്ളം),  നടി അന്നബെന്‍ (ചിത്രം -കപ്പേള) മികച്ച ജനപ്രിയ ചിത്രമായി അ്യ്യപ്പനും കോശിയും തിരഞ്ഞെടുത്തു.  അയ്യപ്പനും കോശി എന്ന ചിത്രത്തില്‍ നാടന്‍ പാട്ട് പാടിയ നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. സിദ്ധാര്‍ഥ് ശിവയാണ മികച്ച സംവിധായകന്‍.   മികച്ച ചിത്ര സംയോജനം മഹേഷ് നാരായണ്‍(സീ യു സൂണ്‍), മികച്ച ഗായകന്‍ ഷഹബാസ് അമാന്‍, ഗായിക …

സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »

അഭിനയ കൊടുമുടി വിട വാങ്ങി

കൊച്ചി: മലയാളത്തിൻറെ അതുല്യ നടൻ നെടുമുടി വേണു ഇനി ഓർമ്മ. ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് നീണ്ടുനിന്ന അഭിനയ സപര്യയിൽ  മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച നെടുമുടി അവസാനം അഭിനയിച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം  ആരായിരുന്നു.ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെയാണ് നെടുമുടി വെള്ളിത്തിരയിലെത്തിയത്. Photo Credit: Twitter

ജയസൂര്യ നായകനായ ‘സണ്ണി ‘ സജീവന്‍ അന്തിക്കാടിന്റെ ‘ടോള്‍ഫ്രീ’യും തമ്മിൽ …..

തൃശൂര്‍: ഏറെ സവിശേഷതകളോടെ നിര്‍മ്മിച്ച ‘ ടോള്‍ഫ്രീ ‘ യെന്ന സിനിമയുമായുള്ള സാദൃശ്യമുള്ളത്തോടെ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘ സണ്ണി ‘ എന്ന സിനിമയ്‌ക്കെതിരെ മറ്റൊരു സിനിമയുടെ സംവിധായകന്‍ രംഗത്ത്.   ടോള്‍ ഫ്രീയുടെ സംവിധായകനായ സജീവന്‍ അന്തിക്കാടാണ് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 23നാണ് ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ‘സണ്ണി’ റിലീസ് ചെയ്തത്. ടോള്‍ ഫ്രീ എന്ന തങ്ങളുടെ സിനിമ തിയ്യറ്ററുകള്‍ തുറക്കുമ്പോള്‍ മാത്രമാണ് റിലീസ് ചെയ്യുകയെന്നും, തങ്ങളുടെ സിനിമയുടെ മൗലികത വെളിപ്പെടുത്തുന്നതിനാണ് …

ജയസൂര്യ നായകനായ ‘സണ്ണി ‘ സജീവന്‍ അന്തിക്കാടിന്റെ ‘ടോള്‍ഫ്രീ’യും തമ്മിൽ ….. Read More »