Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനതപുരം: 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. മികച്ച നടന്‍ ജയസൂര്യ (ചിത്രം- വൈള്ളം),  നടി അന്നബെന്‍ (ചിത്രം -കപ്പേള) മികച്ച ജനപ്രിയ ചിത്രമായി അ്യ്യപ്പനും കോശിയും തിരഞ്ഞെടുത്തു.  അയ്യപ്പനും കോശി എന്ന ചിത്രത്തില്‍ നാടന്‍ പാട്ട് പാടിയ നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. സിദ്ധാര്‍ഥ് ശിവയാണ മികച്ച സംവിധായകന്‍.  

മികച്ച ചിത്ര സംയോജനം മഹേഷ് നാരായണ്‍(സീ യു സൂണ്‍), മികച്ച ഗായകന്‍ ഷഹബാസ് അമാന്‍, ഗായിക നിത്യാ മാമന്‍.  മികച്ച രണ്ടാമത്തെ മികച്ച സിനിമ തിങ്കളാഴ്ച നല്ല നിശ്ചയം. ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും. മികച്ച കുട്ടികളുടെ ചിത്രം ബൊണാമി.

30 ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്. സുഹാസിനി മണിരത്‌നമായിരുന്നു ജൂറി അധ്യക്ഷ. സാംസ്‌കരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് വിവരം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

ജിയോ ബേബിയാണ് മികച്ച ചിത്രമായ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന്‍.  മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകനാണ്  മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്.

മികച്ച കലാസംവിധാനം – സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍,  മികച്ച പിന്നണി ഗായിക – നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍ -എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് -അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത് – ജിയോബേബി, മികച്ച ബാലതാരം (ആണ്‍)-  നിരജന്‍, മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുസ്തഫ, ചിത്രം കപ്പേള  മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക്  വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്. മികച്ച രണ്ടാമത്തെ ചിത്രം  തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം  സെന്ന ഹെഗ്‌ഡേ)

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *