മുളയം കൊലപാതകം: പ്രതിയായ മകന്‍ അറസ്റ്റില്‍
തൃശൂര്‍: മുളയത്ത് പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയായ മകന്റെ മൊഴി. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. അച്ഛനെ കൊന്ന് ചാക്കില്‍ കെട്ടി മകന്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. സുന്ദരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വിജനമായ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് …