Newsskerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ബസുടമകളും ഗതാഗത സെക്രട്ടറിയും തമ്മില്‍  െനടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരത്തിലേക്ക് ബസുടമകള്‍ നീങ്ങുന്നത്.

വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *