Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

ADGP M R Ajithkumar in soup

Kochi: Kerala Police Chief Sheikh Darvesh Saheb on Monday recommended action against Additional Director General of Police M R Ajithkumar for giving a false statement againstADGP P Vijayan, media reports said.In his report to the Chief Minister, the DGP recommended the government to book Ajith Kumar giving false statement against P Vijayan.The Vigilance and Anti-Corruption …

ADGP M R Ajithkumar in soup Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക് : കേരള പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്കിയതിൽ പ്രതിഷേധം . ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല . ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം .ജസ്ന സലീം നടപ്പന്തലിൽ റീസിൽസ് ചിത്രീകരിച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു . തൊഴിലെടുക്കാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന് ഹൈക്കോടതി വിധിയെ മുൻ നിർത്തി തടയിട്ട ദേവസ്വം അധികൃതരുടെ നടപടയിൽ ശക്തമായ പ്രതിഷേധം.ശബരിമലയിൽ അടക്കം വാർത്താ ശേഖരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി …

ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക് : കേരള പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. Read More »

പി. വിജയനെതിരായ വ്യാജമൊഴി :അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

തിരുവനന്തപുരം: ഇന്റലിജന്‍സ് മേഥാവി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിന് എഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാര്‍ശ. സ്വര്‍ണക്കടത്തില്‍ പി. വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നല്‍കിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.പി. വിജയന്‍ നിയമനടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ അഭിപ്രായം ഡിജിപിയോട് ചോദിച്ചിരുന്നു.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാര്‍ശയില്‍  മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുക്കേണ്ടത് …

പി. വിജയനെതിരായ വ്യാജമൊഴി :അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി Read More »

രത്‌നവ്യാപാരി ചോക്‌സി അറസ്റ്റില്‍

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി അറസ്റ്റില്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ബെല്‍ജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്ത് താമസിച്ചു വരികയായിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് അറസ്റ്റ് നടന്നത്. മുംബൈ കോടതി മെഹുല്‍ ചോക്‌സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ …

രത്‌നവ്യാപാരി ചോക്‌സി അറസ്റ്റില്‍ Read More »

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി.കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു.അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യന്‍ (20) മരിച്ചത്. ഇന്നലെ രാത്രി 9:30 യോട് കൂടിയായിരുന്നു ആക്രമണം. തേന്‍ എടുക്കാന്‍ ഉന്നതിക്ക് സമീപമുള്ള  വനാതിര്‍ത്തിയില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നയാളുകളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെബാസ്റ്റ്യന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം ഉന്നതിയിലെത്തിച്ചശേഷം പൊലീസെത്തിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം …

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു Read More »

എൻ്റെ പൊന്നേ….

തൃശൂര്‍: സ്വര്‍ണത്തിന് വീണ്ടും റെക്കോര്‍ഡ് വില.  സ്വര്‍ണം ഗ്രാമിന് 25 രൂപ കൂടി. പവന് 200 രൂപ കൂടി 70,160 രൂപയായി. ഗ്രാമിന് 8,770 രൂപയായി. 3 ദിവസത്തിനകം സ്വര്‍ണം  പവന് 4,150 രൂപ കൂടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വില ഇരട്ടിയായി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇനി പണിക്കൂലിയും, ജി.എസ്.ടിയും അടക്കം 75,000 രൂപയിലധികം മുടക്കണം. കേരളത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റുപോകുന്നത്. 2005-ല്‍ സ്വര്‍ണം പവന് വില അയ്യായിരം …

എൻ്റെ പൊന്നേ…. Read More »

തൃശൂര്‍ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സര്‍ക്കാര്‍

കൊച്ചി: തൃശൂര്‍ പുരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബ്ദമലിനീകരണ നിയന്ത്രണച്ചട്ടം പാലിക്കും. പ്രദേശത്ത് അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും.  പരിസ്ഥിതി സരംക്ഷണ നിയമവും പാലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കി. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി .

ബിനോയ് വിശ്വം പ്രതിപക്ഷ നേതാവ് ചമയേണ്ടതില്ല

തിരുവനന്തപുരം:  സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാസപ്പടി കേസില്‍ ബിനോയിക്ക് ഉത്കണ്ഠ വേണ്ടെന്നും, കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ല. ഇടതുമുന്നണി യോഗത്തിലാണ് അഭിപ്രായങ്ങള്‍  ബിനോയ് വിശ്വം പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.വീണാ വിജയനെതിരായ കേസ് ഇടതുപക്ഷം ഏറ്റെടുക്കേണ്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു.പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് അഭിപ്രായ ഭിന്നതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തിന് …

ബിനോയ് വിശ്വം പ്രതിപക്ഷ നേതാവ് ചമയേണ്ടതില്ല Read More »

ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ചാലക്കുടി: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചാക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പേരാമ്പ്ര ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പ്രതി. ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.സംഭവം നടന്നത് 58-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

തൃശൂര്‍ വാണിയംപാറയില്‍ പിക്കപ്പ് വാനിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

കുതിരാന്‍: വാണിയംപാറയില്‍ പിക്കപ്പന്‍ വാനിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മണിയാര്‍കിണര്‍ സ്വദേശികളായ രാജു (50), ജോണി (57) എന്നിവരാണ് മരിച്ചത്. ഇരുവരും ചായകുടിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കള്ളുമായി വന്നിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായത്. പാലക്കാട് നിന്ന് എറണാകുളത്തേക്ക് കളളുമായി വന്നിരുന്ന പിക്കപ്പന്‍വാന്‍ അമിതവേഗതയിലായിരുന്നു.

കരുവന്നൂര്‍ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ് നിര്‍ണായക ഘട്ടത്തിലേക്ക്. അന്വേഷണത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും. സിപിഎമ്മിനെ പ്രതി ചേര്‍ത്തതും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. അതേസമയം, കരുവന്നൂരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും …

കരുവന്നൂര്‍ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് Read More »

മാളയില്‍ ആറുവയസ്സുകാരനെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നത് അയല്‍വാസി

തൃശ്ശൂര്‍: മാള കീഴൂരില്‍  ആറ് വയസുകാരനെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. .വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.ആറുവയസുകാരന്റെ  കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. യു.കെ.ജി വിദ്യാര്‍ത്ഥിയായ ആറ് വയസുകാരനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചാണ്  കൊലപ്പെടുത്തിയത്കൊലപാതകം നടത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്തപ്പോഴെന്ന് തൃശൂര്‍ റൂറല്‍ എസ്.പി ബി കൃഷ്ണകുമാര്‍ അറിയിച്ചു. കുട്ടിയുടെ …

മാളയില്‍ ആറുവയസ്സുകാരനെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നത് അയല്‍വാസി Read More »

വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു, 22500 രൂപ നൽകുവാൻ വിധി.

തൃശൂർ : വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും എറണാകുളത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.ഹർജിക്കാർ സിംഗപ്പൂർ, മലേഷ്യ ടൂറാണ് ബുക്ക് ചെയ്തിരുന്നത്. യാത്ര പുറപ്പെടുന്നതിനായി ഹർജിക്കാർ കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് വരുന്ന വഴിയെ, അത്താണിയിലുള്ള ഹോട്ടലിലെത്തുവാൻ എതിർകക്ഷികൾ …

വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു, 22500 രൂപ നൽകുവാൻ വിധി. Read More »

കുടുംബശ്രീ ജില്ലാതല വിഷു വിപണനമേള

തൃശ്ശൂർ: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് ജില്ലാതല വിപണന മേള കളക്ടറേറ്റ് അങ്കണത്തിൽ സബ് കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രസാദ് കെ കെ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയ കൃഷ്ണൻ ആർ,ദീപ കെ എൻ, ആദർശ് പി ദയാൽ, വിനീത എ കെ, ശാരിക സി എസ്, ഡോ …

കുടുംബശ്രീ ജില്ലാതല വിഷു വിപണനമേള Read More »

റൂഫ് ഷീൽഡിന് നിലവാരമില്ല, വിലയും നഷ്ടവും നൽകണം

തൃശൂർ : വീടിന് മുകളിൽ വിരിച്ച ടൈലുകളിൽ അടിക്കുവാനായി വാങ്ങിയ റൂഫ് ഷീൽഡിന് നിലവാരമില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.എറിയാട് സ്വദേശി പൊന്നിലത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കോട്ടാറ്റുള്ള ജെ.കെ. സ്പെഷ്യാലിറ്റി പ്രൊഡക്റ്റ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായത്.അബ്ദുൾ റഹ്മാൻ 29626 രൂപ 91 പൈസ നൽകിയാണ് റൂഫ് ഷീൽഡ് വാങ്ങുകയുണ്ടായതു്. മികച്ച ഗുണനിലവാരം പുലർത്തുന്നതും ടൈലുകളിൽ അടിച്ചാൽ ഏറെ നാൾ നിലനില്ക്കുന്നതെന്നും പറഞ്ഞാണ് വില്പന നടത്തിയതു്. എന്നാൽ ടൈലുകളിൽ അടിച്ചതു് …

റൂഫ് ഷീൽഡിന് നിലവാരമില്ല, വിലയും നഷ്ടവും നൽകണം Read More »

ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം

തിരുവനന്തപുരം: ഡ്രൈ ഡേയായ ഒന്നാം തീയതിയും മദ്യം വിളമ്പുന്നതിന്  ഹോട്ടലുകള്‍ക്ക് ഇളവ്. ത്രീസ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി മദ്യം വിളമ്പാം. ടൂറിസം കോണ്‍ഫറന്‍സുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയില്‍ മദ്യം വിളമ്പാന്‍ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്. വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി. ക്ലാസ്സിഫിക്കേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും അനുമതി. ക്രൂയിസ് ബോട്ടുകള്‍ അടക്കമുള്ള യാനങ്ങള്‍ക്കാണ് അനുമതി ലഭിക്കുക. ഹൗസ് …

ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം Read More »

പാതിവില തട്ടിപ്പ്:ഡീന്‍ കുര്യാക്കോസിന്റെയും, സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കും

കണ്ണൂര്‍: പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയുമായ ഡീന്‍ കുര്യാക്കോസില്‍ നിന്നും, ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും.തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് 40 ലക്ഷം രൂപയും, സി.വി.വര്‍ഗീസ് 21 ലക്ഷവും കൈപ്പറ്റിയതായി മുഖ്യപ്രതി അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം രണ്ടു പേരില്‍ നിന്നും മൊഴിയെടുക്കും. കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്‍സന്റിന്റെ മൊഴി  ക്രൈംബ്രാഞ്ച്. രേഖപ്പെടുത്തി. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ …

പാതിവില തട്ടിപ്പ്:ഡീന്‍ കുര്യാക്കോസിന്റെയും, സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കും Read More »