ആശമാര്‍ക്കൊപ്പം ; തൃശൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുടി മുറിച്ച് പ്രതിഷേധിച്ചു
തൃശൂർ : 51 ദിവസമായി സെക്രട്ടേറിയറ്റിനു മുൻപിൽ സമരമിരിക്കുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് മഹിളാ കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കോർപറേഷന് മുൻപിൽ വനിതകൾ മുടിമുറിച്ചു പ്രതിഷേധിച്ചു പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ : നിജി ജെസ്റ്റിൻ ,മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി. നിർമ്മലയുടെ മുടി മുറിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ടി നിർമ്മല, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. ബി. ഗീത , ബിന്ദു കുമാരൻ, …