Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു

പട്ടാമ്പി: പട്ടാമ്പി കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാ യി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണി യോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇട ഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു.പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാ യി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. …

നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു Read More »

കേരള ബജറ്റ് -2025 : ഭൂനികുതി കുത്തനെ കൂട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ക്ഷേമപെന്‍ഷന്‍ ഇത്തവണയും കൂട്ടിയില്ല. ഭൂനികുതി അന്‍പത് ശതമാനം കൂട്ടി. ധനമന്ത്രി ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റിലെങ്കിലും ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി.ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. തേക്കിന്‍കാട് മൈതാനം സൗന്ദര്യവത്കരണതിന 5 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 5 കോടിയും അനുവദിച്ചു. …

കേരള ബജറ്റ് -2025 : ഭൂനികുതി കുത്തനെ കൂട്ടി Read More »

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം

തൃശൂർ: ഉത്സവങ്ങൾക്ക് ആനകളെ അണിനിരത്തുമ്പോൾ പാലിക്കേണ്ട ദൂരപരിധി, ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിൻ്റെ തുക എന്നിവ സംബന്ധിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരം ആനകൾ തമ്മിൽ നട മുതൽ നടവരെ ചുരുങ്ങിയത് ഒരു മീറ്റർ അകലമുണ്ടായിരിക്കണം. ഒന്നു മുതൽ ഏഴുവരെ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾ ഒരു കോടി രൂപയ്ക്കും എട്ടു മുതൽ പതിനഞ്ച് വരെ ഒന്നര കോടി രൂപയ്ക്കും പതിനഞ്ചിന് മുകളിൽ രണ്ടു കൂടി രൂപയ്ക്കും …

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം Read More »

കേരള ബജറ്റ് : ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല

തിരുവനന്തപുരം : ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് കേരള ബജറ്റ് – 2025 ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല. 3 മാസത്തെ കുടിശ്ശിക ഉടന്‍ നല്‍കും. കര്‍ഷകര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഗവ.ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി.എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക …

കേരള ബജറ്റ് : ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല Read More »

ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഞായറാഴ്ച

തൃശൂര്‍: ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 9ന് ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍  നടത്തും. വൈകീട്ട് 5ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജന്‍, ഡോ.ആര്‍.ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സര്‍ക്കാര്‍ ജനുവരി മാസം മുതല്‍ നടപ്പിലാക്കിയിട്ടുള്ള ഇ-വേ ബില്‍ സ്വര്‍ണാഭരണശാലകളുടെ നിലനില്‍പിന് ഭീഷണിയെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ണ്ണാഭരണ നിര്‍മാണത്തില്‍  പണി പൂര്‍ത്തിയാക്കുന്നതു വരെ പല ഘട്ടങ്ങളില്‍ പുറത്ത് പോകേണ്ടതായി വരുന്നു. ഈ സമയങ്ങളിലെല്ലാം ഈ-വേ ബില്‍ എടുക്കുക അസാധ്യമാണ്. ആയതിനാല്‍ ആഭരണനിര്‍മ്മാണം …

ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഞായറാഴ്ച Read More »

കെഎസ്‍യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ. എം ബിജെപി യിൽ

തൃശ്ശൂർ : ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും കെഎസ് യു പ്രവർത്തകർക്ക് നേരെ നടക്കുന്ന എസ്എഫ്ഐ യുടെ അക്രമവും കാലിക്കറ്റ്‌ സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. കോൺഗ്രസിലും കെഎസ്‍യു വിലും നടക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസ്സും അതിന്റെ പോഷക സങ്കടങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. തൃശ്ശൂർ ജില്ലയ്ക്ക് പ്രസിഡണ്ട്‌ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ നശിച്ചു കൊണ്ടിരിക്കുന്ന …

കെഎസ്‍യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ. എം ബിജെപി യിൽ Read More »

ഡി-സോണ്‍ കലോത്സവം: എസ്.എഫ്.ഐക്കാര്‍ കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കിയെന്ന് ചെയര്‍പേഴ്‌സണ്‍ നിദ ഫാത്തിമ

തൃശൂര്‍: ഡി-സോണ്‍ കലോത്സവം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സണ്‍ നിദ ഫാത്തിമ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐക്കാര്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. കലോത്സവം നടത്തിപ്പിക്കാതിരിക്കുകയെന്നത് അവരുടെ ഹിഡന്‍ അജണ്ടയാണ്.മാള ഹോളി ഗ്രേസ് കോളേജില്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐക്കാര്‍ പ്രകോപനം സൃഷ്ടിച്ചു ജഡ്ജസ്സുമാരെ അക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കലോത്സവത്തിന്റെ തുടര്‍ച്ച ഫെബ്രുവരി ആറിന് നടത്താന്‍ വി.സി. അനുമതി നല്‍കിയിരുന്നു. അതു പ്രകാരം  കലോത്സവം തുടര്‍ന്ന് നടത്താന്‍ ഇന്നലെ ഒരുക്കങ്ങള്‍ നടത്തി. എന്നാല്‍ …

ഡി-സോണ്‍ കലോത്സവം: എസ്.എഫ്.ഐക്കാര്‍ കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കിയെന്ന് ചെയര്‍പേഴ്‌സണ്‍ നിദ ഫാത്തിമ Read More »

ക്രിസ്മസ് ന്യൂ ഇയർ ബംപർ ടിക്കറ്റ് 20 കോടി XD387132 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയർ ബംപർ 20 കോടി XD387132എന്ന നമ്പറിന് . കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ബംപർധനമന്ത്രി കെ.എൻ ബാലഗോപാലാണ് നറുക്കെടുത്തത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ടിക്കറ്റ് കൂടുതൽ വിറ്റത്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്ക്

കോട്ടയത്ത് അമ്മായിയമ്മയെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ; അമ്മായിമ്മയും മരുമകനും മരിച്ചു

കോട്ടയം:  പാലായില്‍ അമ്മായിയമ്മയെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. അമ്മായിമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മല (60) മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മനോജ് നിര്‍മ്മലയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

വയനാട് ഫണ്ട് അടച്ചില്ല; തൃശൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റു മാരെയും സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍:  കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ക്കെതിരെയും പ്രസിഡന്റുമാര്‍ക്കെതിരെയും കൂട്ട നടപടിയെന്ന്് റിപ്പോര്‍ട്ട്്്.  വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂര്‍, പൊയ്യ, വരവൂര്‍, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂര്‍, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം. പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികള്‍ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് കെ കരുണാകരന്‍ സ്മാരക കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് നല്‍കാത്തതിന്റെ പേരിലും നടപടിയുണ്ട്. പാഞ്ഞാള്‍, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂര്‍, ആര്‍ത്താറ്റ്, …

വയനാട് ഫണ്ട് അടച്ചില്ല; തൃശൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റു മാരെയും സസ്‌പെന്‍ഡ് ചെയ്തു Read More »

പകുതി വിലയില്‍ സ്കൂട്ടറും, തയ്യല്‍ മെഷീനും, ആയിരം കോടിയുടെ തട്ടിപ്പില്‍ അനന്തുകൃഷ്ണന്‍ ഉള്‍പ്പെടെ 7 പ്രതികള്‍

കണ്ണൂര്‍: കേരളത്തില്‍ നടന്ന ഏറ്റവും വലിയ എന്‍.ജി.ഒ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി. പകുതി വിലയ്ക്ക് സ്കൂട്ടറും, തയ്യല്‍ മെഷീനും നല്‍കാമെന്ന് പറഞ്ഞ് ആയിരം കോടിയുടെ തട്ടിപ്പാണ് നടത്തിയത്. കേരളത്തിലുടനീളം തട്ടിപ്പ് നടത്തി. കേസില്‍ അനന്തുകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. കണ്ണൂരില്‍ മാത്രം ഏഴുന്നൂറോളം സ്ത്രീകള്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലയിലും ആയിരത്തിലധികം സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ മാത്രം 98 സ്ത്രീകള്‍ …

പകുതി വിലയില്‍ സ്കൂട്ടറും, തയ്യല്‍ മെഷീനും, ആയിരം കോടിയുടെ തട്ടിപ്പില്‍ അനന്തുകൃഷ്ണന്‍ ഉള്‍പ്പെടെ 7 പ്രതികള്‍ Read More »

തൃശൂര്‍ ചിറ്റാട്ടുകരയില്‍  ഇടഞ്ഞ കൊമ്പന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു, പാപ്പാന് ഗുരുതര പരിക്ക്

തൃശൂര്‍: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ചിറ്റാട്ടുകര എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തിലാണ് സംഭവം.കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദ് (45) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ പാപ്പാന് ഗുരുതര പരിക്കുണ്ട്. കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞ് പാപ്പാനെ കുത്തിയ ശേഷം വിരണ്ട് ഓടുകയായിരുന്നു. പച്ചമരുന്ന് വില്പനക്കാരനായ ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ് വിരണ്ടോടിയ ആന പാഞ്ഞെത്തിയത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ട് ഓടുകയായിരുന്നു. ഭാര്യ ഓടി മാറിയതിനാല്‍ പരുക്കേറ്റില്ല. …

തൃശൂര്‍ ചിറ്റാട്ടുകരയില്‍  ഇടഞ്ഞ കൊമ്പന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു, പാപ്പാന് ഗുരുതര പരിക്ക് Read More »

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നു ; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട കെ.പി.സി.സി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ആഭ്യന്തര അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. വാര്‍ത്തയും വിശദാംശങ്ങളും ഇന്നലെ പുലര്‍ച്ചെയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രി തന്നെ ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നെന്നും അത് വ്യാജമാണെന്നും വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ടിന്റെ കോപ്പി സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബി.ജെ.പി- കോണ്‍ഗ്രസ് അവിശുദ്ധബന്ധം വ്യക്തമാക്കുന്നതെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു. അനില്‍ അക്കരെയും, ജോസ് വള്ളൂരും കേന്ദ്രസര്‍ക്കാരിന്റെ പ്രചാരകരെന്നും …

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നു ; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ് Read More »

കെ.എസ്.ആര്‍.ടി.സി  പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.   കോണ്‍ഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.പണിമുടക്കിനെ കര്‍ശനമായി നേരിടാനാണ് മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കിയ …

കെ.എസ്.ആര്‍.ടി.സി  പണിമുടക്ക് തുടങ്ങി Read More »

കിഫ്ബി റോഡുകളിലും ടോള്‍ പിരിക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന  റോഡുകളിലും ടോള്‍ പിരിക്കാന്‍ നീക്കം. 50 കോടിയിലധികം മുതല്‍ മുടക്കുള്ള റോഡുകളില്‍ നിന്നാണ് ടോള്‍ പിരിക്കുക. ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയില്‍ തീരുമാനമായി. കടമെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ വരുമാനത്തിന് വേണ്ടിയാണ് ടോള്‍ പിരിവ്.  യാത്ര ചെയ്ത ദൂരത്തിനായിരിക്കും വാഹനയാത്രികര്‍ക്ക് ടോള്‍ നല്‍കേണ്ടി വരിക.

അങ്കണവാടിയില്‍ ഇനി മുതല്‍ പൊരിച്ച കോഴിയിറച്ചിയും, ബിരിയാണിയും

തിരുവനന്തപുരം: അങ്കണവാടികളില്‍ ഇനി മുതല്‍ പൊരിച്ച കോഴിയിറച്ചിയും, ബിരിയാണിയും. അങ്കണവാടികളില്‍ ഭക്ഷണമെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉപ്പുമാവ് മാറ്റിയിട്ട് അങ്കണവാടിയില്‍ ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുഞ്ഞിന്റെ  ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ  കാലത്തു അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കിയെന്ന് മന്ത്രി പറഞ്ഞു. ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുല്‍ എസ്. സുന്ദര്‍ എന്ന ബാലനാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും …

അങ്കണവാടിയില്‍ ഇനി മുതല്‍ പൊരിച്ച കോഴിയിറച്ചിയും, ബിരിയാണിയും Read More »

കൂർക്കഞ്ചരി മുതൽ കുറുപ്പം റോഡ് വരെ നാളെ മുതൽ ഗതാഗത നിയന്ത്രണം

തൃശ്ശൂർ : കോർപ്പറേഷൻ പരിധിയിൽ കുർക്കഞ്ചരി മുതൽ കുറുപ്പം റോഡ് വരെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിൻെറ ഭാഗമായി ഗതാഗതം സുഗമമാക്കുന്നതിനായി നിലവിൽ വൺവേ ആയി പ്രവർത്തിക്കുന്ന വെളിയന്നൂർ – ദിവാൻജിമൂല റോഡ് ടുവേ ആയി പ്രവർത്തിക്കും. പൂത്തോളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദിവാൻജിമൂല എത്തി വലത്തോട്ട് തിരിഞ്ഞ് കെഎസ്ആർടിസി – എമറാൾഡ് ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂർ, മാതൃഭൂമി ജംഗ്ഷൻ വഴി സർവീസ് നടത്തേണ്ടതാണ്. നിലവിൽ കൊക്കാല വഴി തൃശൂർ റൌണ്ടിലേക്ക് പോകുന്ന ബസ്സുകൾ …

കൂർക്കഞ്ചരി മുതൽ കുറുപ്പം റോഡ് വരെ നാളെ മുതൽ ഗതാഗത നിയന്ത്രണം Read More »