Newsskerala

കെഎസ്‍യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ. എം ബിജെപി യിൽ

തൃശ്ശൂർ : ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും കെഎസ് യു പ്രവർത്തകർക്ക് നേരെ നടക്കുന്ന എസ്എഫ്ഐ യുടെ അക്രമവും കാലിക്കറ്റ്‌ സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. കോൺഗ്രസിലും കെഎസ്‍യു വിലും നടക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസ്സും അതിന്റെ പോഷക സങ്കടങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. തൃശ്ശൂർ ജില്ലയ്ക്ക് പ്രസിഡണ്ട്‌ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ നശിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ജനങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കഴിയില്ല . കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി അത് ബിജെപി യാണ് എന്ന തിരിച്ചറിവും പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു കൊണ്ട് ശ്രീ സച്ചിദാനന്ദൻ. എം അഭിപ്രായപെട്ടു. കൊടുങ്ങല്ലൂർ എടവിലങ്ങു മണ്ഡലം പ്രസിഡന്റ്‌ മാരായ ജിതേഷ്.ഇ.ആർ, പ്രിൻസ് തലാശ്ശേരി എന്നിവർ ചേർന്നു ഷാൾ അണിയിച്ചു സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *