മേയര്‍ക്ക് കൂറ് ബി.ജെ.പിയോട്, കേക്ക് മുറിക്കല്‍ വിവാദത്തില്‍ പ്രതികരിച്ച് വി.എസ്.സുനില്‍കുമാര്‍
തിരുവനന്തപുരം: മേയര്‍ എം.കെ. വര്‍ഗീസിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനില്‍ നിന്ന മേയര്‍ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതം. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന സ്ഥിതിയാണിപ്പോള്‍.. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെ മാറ്റണമെന്ന് സി.പി.ഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും എല്‍.ഡി.എഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ …