Newsskerala

അതിരപ്പിള്ളിയില്‍ മദ്യപാനത്തിനിടെ തര്‍ക്കം,ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍

ചാലക്കുടി: അതിരപ്പിള്ളിയില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണങ്കുഴിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്‍വനത്തിലായിരുന്നു കൊലപാതകം. ഇന്ന് രാത്രി ഏഴിന് കണ്ണന്‍കുഴി വടാപ്പാറയില്‍ വച്ചായിരുന്നു സംഭവം. ചന്ദ്രമണി, സത്യന്‍, രാജാമണി, ലീല എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ചന്ദ്രമണിയുടെ ഭാര്യ ലീലയ്ക്കും വെട്ടേറ്റു.ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *