Newsskerala

വിസ്മയക്കാഴ്ചകളുമായി ബോണ്‍ നത്താലെ 27 ന്

പ്ലോട്ടുകളില്‍ വയനാട് ദുരന്തവും, 60 അടി നീളത്തില്‍ എല്‍.ഇ.ഡി ഏദന്‍തോട്ടവും,  14 അടിയില്‍ സാന്താക്ലോസിന്റെ തൊപ്പിയും,
 

തൃശൂര്‍: വയനാട് ദുരന്തവും, തൃശൂരിന്റെ കലാ,സാംസ്‌കാരിക പൈതൃകം പ്രകടമാക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തി വൈവിധ്യമേറിയ 21 പ്ലോട്ടുകളുമായി പൂരനഗരത്തില്‍ ബോണ്‍ നത്താലെ ഡിസംബര്‍ 27ന് നടത്തും. തൃശൂര്‍ പൗരാവലിയും.  അതിരൂപതയും സംയുക്തമായി നടത്തുന്ന ബോണ്‍ നത്താലെയില്‍ പതിനയ്യായിരത്തിലധികം ക്രിസ്മസ് പാപ്പമാര്‍ കൗതുകക്കാഴ്ചയാകും.
60 അടി നീളത്തില്‍ ചലിക്കുന്ന എല്‍.ഇ.ഡി ഏദന്‍തോട്ടവും, 14 അടിയിലുള്ള സാന്താക്ലോസിന്റെ തൊപ്പികളും, മിന്നിപ്പൊലിയുന്ന കൂറ്റന്‍ ക്രിസ്മസ് ട്രീകളും, 17 അടി വീതിയിലുള്ള തുമ്പിയും, പരുന്തും, സ്വര്‍ഗരാജ്യവും ഇത്തവണ പ്ലോട്ടുകളിലെ സവിശേഷതയാണ്.  
 റാലി വൈകീട്ട് 5ന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ആരംഭിച്ച് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളേജില്‍ തന്നെ സമാപിക്കും ബോണ്‍നത്താലെയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനുമായി സഹകരിച്ച് തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ ബോണ്‍ നത്താലെ ഹാര്‍ഫെസ്റ്റ് എന്ന പേരില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഒരു എക്സിബിഷനും നടത്തുന്നുണ്ട്.
കേന്ദ്ര ന്യൂനപക്ഷ – പാര്‍ളിമെന്ററികാര്യ മന്ത്രി കിരണ്‍ റിജു, കേന്ദ്ര ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി, സി.ബി.സി.ഐ പ്രസിഡണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,  മേയര്‍ എം. കെ വര്‍ഗ്ഗീസ്,  മന്ത്രി അഡ്വ. കെ. രാജന്‍, മന്ത്രി ആര്‍. ബിന്ദു,  പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍,  എം. എല്‍.എ അഡ്വ.  പി. ബാലചന്ദ്രന്‍, ത്യശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍, കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ ഔഗീന്‍ കുരിയാക്കോസ്, യാക്കോ ബായ സുറിയാനി സഭ തൃശൂര്‍ അദ്ധ്യക്ഷന്‍ ഡോ. കുരിയാക്കോസ് മോര്‍ ക്ലിമ്മിസ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
ബിഷപ്പ് പാലസില്‍ നടന്ന പത്രസമ്മേളനത്തില്‍ സി.ബി.സി.ഐ പ്രസിഡണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,  മേയര്‍ എം. കെ വര്‍ഗ്ഗീസ്, മോണ്‍. ജോസ് കോനിക്കര, ഫാ. അജിത്ത് തച്ചോത്ത്, അലോക് പോള്‍, ആന്റണി എ.എ, ജോജു മഞ്ഞില, ജോഷി വടക്കന്‍, ഫാ. സിംസണ്‍ ചിറമ്മല്‍, ജോര്‍ജ്ജ് ചിറമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *