Newsskerala

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി; സുരേഷ്‌ഗോപിക്കെതിരെ നടപടി

തൃശൂര്‍: ആംബുലന്‍സ് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ കേന്ദ്രമന്ത്രിയും, തൃശൂര്‍ എം.പിയുമായ സുരേഷ്‌ഗോപിയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തേക്കും. തൃശൂര്‍ പൂരം ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്.
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടായിരുന്നു പരാതി.
വരാഹി അസോസിയേറ്റ്‌സ് സി.ഇ.ഒ അഭിജിത്തിനെ  ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അഭിജിത്തിന്റെ മൊഴിയെടുക്കും.
തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ്‌ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റാരുന്നു. പൂരനഗരിയിലെത്താന്‍ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സി.പി.ഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നല്‍കിയത്. തൃശൂര്‍ പൂരം ദിവസം അര്‍ധരാത്രിയില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവ് എഴുന്നള്ളിപ്പിനിടെയായിരുന്നു പോലീസും , പൂരം സംഘടകരും തമ്മില്‍ തര്‍ക്കം നടന്നത്. തര്‍ക്കം നടക്കുന്നതിനിടയിലാണ് ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി ആംബുലന്‍സില്‍ സ്വരാജ് റൗണ്ടിലെത്തിയത്. സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *