പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായി, നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണിത്. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസ് കെ ബാബുവാണ് കേസ് സ്റ്റേ ചെയ്തത്. മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉണ്ണി ഹൈക്കോടതില്‍ എത്തിയത്. നേരത്തെ, ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. രണ്ടിടത്തും …