കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കെ.സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തിരുന്നു. ഇന്ന് രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന്ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഇതിന് പിന്നാലെയാണ് സുധാകരന്‍ കോടതിയെ സമീപിച്ചത്.
41 സി.ആര്‍.പി.സി പ്രകാരമാണ് തനിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും ഹര്‍ജിയില്‍ കെ.സുധാകരന്‍ വ്യക്തമാക്കി. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ മാത്രമാണ് തനിക്കെതിരെ ആരോപണം ഉയരുന്നത്. സിലുള്‍പ്പെടുത്തി തന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു.