ചേലക്കര കൂട്ടആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു
തൃശൂര്‍: കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയില്‍ കണ്ട മകള്‍ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകന് അക്ഷയ്(4) അപകടനില തരണം ചെയ്തു. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് മരണമടഞ്ഞിരുന്നു ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് …
ചേലക്കര കൂട്ടആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു Read More »

















