തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസിലെ പ്രതി പോലീസ് വലയിലായി. ചാലക്കുടി പോട്ട ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് കവര്‍ച്ച ചെയ്്ത 10 ലക്ഷം കണ്ടെത്തി.. ബാങ്കില്‍ നിന്ന് 15 ലക്ഷമാണ് കവര്‍ന്നത്. സ്വന്തം സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് ശേഷം അങ്കമാലി ഭാഗത്തേക്ക് പോയ പ്രതി ഇടയ്ക്കുവെച്ച് ഷര്‍ട്ട് മാറിയിരുന്നു. പിന്നീട് ടീ ഷര്‍ട്ട് ധരിച്ചതായും പോലീസ് പറഞ്ഞു. കടബാധ്യതയാണ് കവര്‍ച്ച നടത്താന്‍ കാരണമായതെന്ന് റിജോ പോലീസിനോട് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നല്‍കിയ പണം റിജോ ധൂര്‍ത്തടിച്ച് കളഞ്ഞിരുന്നു. അടുത്തദിവസം തന്നെ ഭാര്യ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. ഭാര്യ നാട്ടിലെത്തുമ്പോള്‍ പണം തിരിച്ചുനല്‍കാനാണ് കൊള്ള നടത്തിയത്. സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ കോളും,, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രതി പിടിക്കാന്‍ സഹായകരമായി. തൃശൂര്‍ റൂറല്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു നാടിനെ നടുക്കിയ മോഷണം നടത്തിയത്. പ്രതിയെ മോഷണത്തിലേക്ക് നയിച്ചത് ആഡംബജീവിതമെന്ന് പോലീസ് പറയുന്നു. സുഹൃത്തുക്കള്‍ക്ക് ചിലവ് ചെയ്തും പണം ധൂര്‍ത്തടിച്ചു, മദ്യപിച്ചും പണം ചിലവാക്കിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.