നേരത്തെ പോലീസ് ഉദ്യോഗസ്ഥരും, റവന്യൂ വിഭാഗവും പരിശോധന നടത്തി വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നു ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട്, കുഴിമിന്നല്‍ തുടങ്ങിയവ വെടിക്കെട്ടിന് ഒരുക്കിയിരുന്നതായി എക്സ്പ്ലോസീവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി
തൃശൂർ: ചേലക്കര അന്തിമഹാകാളന്‍കാവ് വേലാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി പതിനായിരങ്ങളാണ് വെടിക്കെട്ട് കാണാന്‍ എത്തിയിരുന്നത്.വെടിക്കെട്ടിന് തൊട്ടുമുന്‍പായിരുന്നു എക്സ്പ്ലോസീവ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്.
നേരത്തെ പോലീസ് ഉദ്യോഗസ്ഥരും, റവന്യൂ വിഭാഗവും പരിശോധന നടത്തി വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നു ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട്, കുഴിമിന്നല്‍ തുടങ്ങിയവ വെടിക്കെട്ടിന് ഒരുക്കിയിരുന്നതായി എക്സ്പ്ലോസീവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എട്ട് ദേശങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്. മത്താപ്പ്, പൂത്തിരി, ചൈനീസ് പടക്കങ്ങള്‍ എന്നിവ ഉപയോഗിക്കാനാണ് അനുമതി നല്കിയിരുന്നതെന്ന്് പറയപ്പെടുന്നു. 16,000 കിലോയുടെ വെടിക്കെട്ട് സാമഗ്രികള്‍ ഉണ്ടായിരുന്നതായാണ് പരാതി. മുന്‍വര്‍ഷങ്ങളിലും ഗുണ്ട് അടക്കമുള്ളവ ഉപയോഗിച്ചാണ് ഇവിടെ വെടിക്കെട്ട് നടത്തിയിരുന്നത്. ചൈനീസ് വെടിക്കെട്ട് ലോബിയാണ് വെടിക്കെട്ട്് മുടക്കിയതിന് പിന്നിലെന്ന് ആരോപണമുണ്ട്.
Pic: File