കുഞ്ഞിന് സംസാര ശേഷി സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ലോട്ടറി വില്‍പ്പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണ്. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു…… READ MORE
തൃശൂര്‍: ആളൂരില്‍ അച്ഛനും കുഞ്ഞും മരിച്ച നിലയില്‍. രണ്ടര വയസുകാരന് അഭിജിത് കൃഷ്ണ, അച്ഛന് ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛന് തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം.
മൂത്ത മകനും ഭാര്യയും വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം
രാവിലെ ഭാര്യ ഉണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് അടുക്കളയില്‍ ഭര്‍ത്താവ് തൂങ്ങിനില്ക്കുന്നത് കണ്ടത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് സംസാര ശേഷി സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ലോട്ടറി വില്‍പ്പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണ്. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. മരണകാരണം വ്യക്തമല്ല.
മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.