കോയമ്പത്തൂര്‍: കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പ്രതികളായ തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കാലില്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് അതിക്രമത്തിനിരയായത്. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപം വൃന്ദാവന്‍ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചുകൊണ്ടിക്കെ മൂന്നംഗ സംഘമെത്തി ആക്രമിക്കുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം കാറില്‍ ഉണ്ടായിരുന്ന യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയ ശേഷം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ കടന്നുകളഞ്ഞു. പരുക്കേറ്റ ആണ്‍ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെര?ച്ചിലില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കോളജിനു പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ നഗ്‌നയാക്കി ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.



















