തൃശൂര്‍: ജനസാഗരങ്ങളെ സാക്ഷിയാക്കി പൂരാകാശത്ത് വര്‍ണവിസ്മയമായി സാമ്പിള്‍ വെടിക്കെട്ട് അരങ്ങേറി. തേക്കിന്‍കാട് മൈതാനത്ത് കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് ശേഷം മുക്കാല്‍ മണിക്കൂറിലധികം വൈകിയാണ് സാമ്പിള്‍ വെടിക്കെട്ട് തുടങ്ങിയത്. ആദ്യം പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തി. രാത്രി എട്ടേകാലോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങിയത്. പത്ത് മണിയോടെയാണ് സാമ്പിള്‍ വെടിക്കെട്ട് തീര്‍ന്നത്.
മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. 19നാണ് തൃശൂര്‍ പൂരം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.