തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രചാരണം തുടങ്ങാനിരിക്കെ നേതാക്കള്‍ക്കിടയില്‍ കൂറുമാറ്റം തകൃതി. ജനതാദള്‍ എസ് വനിതാനേതാവും, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഷീബ ബാബു ബിജെപിയില്‍ ചേര്‍ന്നു. കൃഷ്ണാപുരം വാര്‍ഡില്‍ ഷീബ ബാബു ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കുട്ടന്‍കുളങ്ങരയില്‍ മുന്‍പ് ബിജെപി കൗണ്‍സിലറായിരുന്ന ലളിതാംബിക സിപിഐയിലെത്തി. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ലളിതാംബിക ബിജെപിയുമായി അകന്നിരുന്നു. കുട്ടന്‍കുളങ്ങരയില്‍ അഡ്വ.ബി.ഗോപാലകൃഷ്ണനാണ് മത്സരിച്ചത്. അഡ്വ.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതോടെ കുട്ടന്‍കുളങ്ങര സിറ്റിംഗ് സീറ്റ് ബിജെപിക്ക് നഷ്ടമാകുകയും ചെയ്തു. ഇത്തവണ ഐ.ലളിതാംബിക ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി കുട്ടന്‍കുളങ്ങരയില്‍ നിന്ന് മത്സരിക്കും.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനിടെ കൂറുമാറ്റം,ഷീബ ബാബു ബിജെപിയിലേക്കും ലളിതാംബിക സിപിഐയിലേക്കും













