തൃശൂർ: ക്ഷേത്രങ്ങളുടെ നഗരമായ തൃശൂരിലായിരുന്നു ഡോ.ഇളവരശിയുടെ വിജയരാശി. തമിഴ്‌നാട്ടിലെ ഉസ്ലംപെട്ടി ഗ്രാമത്തില്‍ നിന്ന് രണ്ടര പതിറ്റാണ്ട് മുന്‍പ് പൂരനഗരത്തിലെത്തിയ ഡോ.ഇളവരശി ഇന്ന് നൂറ്റിനാല്‍പതോളം ജോലിക്കാരുള്ള പതിനാറോളം സ്ഥാപനങ്ങളുടെ ഉടമയാണ്. ഇളവരശിയുടെ അശ്വതി സ്വീറ്റ്‌സില്‍ തൊണ്ണൂറു ശതമാനം സ്ത്രീകളാണ്.. പത്തോളം സ്ഥാപനങ്ങള്‍ നിര്‍മ്മാണ യൂണിറ്റുകളാണ്. ഇവിടെ നിന്ന് ചിപ്സ് അടക്കമുള്ള വറവ് സാധനങ്ങളും അച്ചാറുകളും മറ്റും തയ്യാറാക്കി 10 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ബ്രിട്ടനില്‍ നിന്ന് ഡോക്ടറേറ്റും, അമേരിക്കയില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും നല്ല ബിസിനസ് സംരംഭകയ്ക്കുള്ള പുരസ്‌കാരവും ഡോ.ഇളവരശി ഇതിനകം സ്വന്തമാക്കി. വിദേശത്ത് നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അടക്കം എഴുന്നൂറിലധികം ബഹുമതികളാണ് ഡോ.ഇളവരശിയെ തേടിയെത്തിയത്.
അന്താരാഷ്ട്രവനിതാദിനം അതിജീവനത്തിന്റെ വിജയഗാഥയുമായി ഡോ.ഇളവരശി
