Newsskerala

യാത്രക്കാരന്‍ ബെല്ലടിച്ചു; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ സഞ്ചരിച്ചത്   5കിലോമീറ്ററോളം

പത്തനംതിട്ട: യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചതിനാല്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. 5 കിലോമീറ്റര്‍ ദൂരമാണ് ബസ് ഓടിയത്. കരിമാന്‍തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം. ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ അടിച്ചത്. ഇതോടെ ഡ്രൈവര്‍ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബസ്സില്‍ ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് മറ്റൊരു ബസ്സില്‍ കയറി കണ്ടക്ടര്‍ പിന്നീട് കരവാളൂരില്‍ എത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *