തൃശ്ശൂര്‍: ആമ്പല്ലൂര്‍ കല്ലൂര്‍ ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ഭൂചലനവും ഉണ്ടായി. കല്ലൂര്‍, ആമ്പല്ലൂര്‍, തൃക്കൂര് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഇവിടം സന്ദര്‍ശിച്ചു.
ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ വിശദീകരിച്ചു. റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയവര്‍ഷമായ 2018 സെപ്തംബര്‍ 17ന് രാത്രിയിലും ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.. തൃശ്ശൂര്‍, ഒല്ലൂര്‍, ലാല്ലൂര്‍, കണ്ണന്‍കുളങ്ങര, കൂര്‍ക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30 യോടെ ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കന്റ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന അന്നത്തെ ഭൂചലനത്തില്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.