Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തന്ത്രങ്ങളുമായി സെയ്ഫി; യുഎപിഎ ചുമത്തും. പഠിച്ച് പറയുന്ന പോലെ മൊഴികൾ ….

ട്രെയിന്‍ തീവയ്പ്പ്: പ്രതിയെ ചോദ്യം ചെയ്യുന്നു, എന്തിനാണ് ആക്രമണമെന്ന ചോദ്യത്തിന് ഉത്തരമില്ല, മൊഴികള്‍ പഠിച്ച് പറയുന്നു, ശാസ്്ത്രീയമായി ചോദ്യങ്ങളെ നേരിടുന്നുവെന്ന് പോലീസ്, മൊഴികള്‍ നുണയെന്ന് നിഗമനം

ഒരു നല്ല കാലം വരുമെന്ന് ഒരാളുടെ പ്രേരണയുണ്ടായി എന്ന് പ്രതി. എന്താണ് നല്ലകാലം എന്നും ആരാണ് പ്രേരണ നൽകിയത് എന്നും ഷാറൂഖ് പറയുന്നില്ല. ചോദ്യം ചെയ്യലിൽ കുഴഞ്ഞ് കേരള പോലീസ്. കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്ന് ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട്

യു.എ.പി.എ ചുമത്തും

കൊച്ചി: എലത്തൂരില്‍ ട്രെയിനിന് തീവച്ച പ്രതി ഷറൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ ചുമത്തിയേക്കും. സെക്ഷന്‍ 15,16 എന്നിവ ചുമത്താനാണ് സാധ്യത. അന്തിമ തീരുമാനം പ്രതിയെ കോടതിയില്‍ എത്തിക്കും മുമ്പുണ്ടാകും.

ഇതിനിടെ ഷറൂഖ് സെയ്ഫിയുടെ പ്രാഥമികമൊഴി പുറത്തുവന്നു. തീവയ്പ്പിനുശേഷം അതേ ട്രെയിനില്‍ തന്നെ രാത്രി 11ന് കണ്ണൂരിലെത്തിയെന്നും സ്റ്റേഷനില്‍ പരിശോധന നടക്കുമ്പോള്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ ഒളിച്ചിരുന്നെന്നുമാണ് പ്രതി പറയുന്നത്. പ്രതി ശാസ്ത്രീയമായി ചോദ്യം ചെയ്യലിനെ നേരിടുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണം എന്തിനെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി കിട്ടിയില്ല. മൊഴികള്‍ പഠിച്ച് പറയുന്നുവെന്നും പോലീസ് പറയുന്നു.

പുലര്‍ച്ചയോടെ മരു സാഗര്‍ എക്സ്പ്രസ് ട്രെയിനില്‍ രത്നഗിരിയിലേക്ക് പോയി. രത്നഗിരിക്ക് മുമ്പുള്ള സ്റ്റേഷനില്‍ ട്രെയിന്‍ വേഗത കുറച്ചപ്പോള്‍ ട്രെയിനില്‍നിന്ന് ചാടുകയും പരിക്കേല്‍ക്കുകയും ചെയ്തു.

കേരളത്തിലെത്തുന്നത് ആദ്യമാണെന്നും പ്രതി പറഞ്ഞു. അക്രമം നടത്തിയതെന്തിനെന്ന ചോദ്യത്തിന് ‘തന്റെ  കുബുദ്ധി’ എന്നാണ് മൊഴി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് വിവരം.

ഷഹറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു

കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. പ്രതിയെ എത്തിച്ചത് മതിയായ സുരക്ഷയില്ലാതെ എന്ന് ആരോപണമുണ്ട്. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. ഒന്നരമണിക്കൂറോളം പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നു. കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പാടാക്കിയ വാഹനം ബ്രേക്ഡൗണായി. പ്രതിക്കൊപ്പം മൂന്നുപൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ട്ടുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍ഗോഡ് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയ പാത ഒഴിവാക്കി കാര്‍ പോയത് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടിലാണ്.

മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി അപകടത്തില്‍ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂര്‍ എ.ടി.എസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന്‍ തകരാര്‍ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു.

കോഴിക്കോട്ടെത്തിച്ച് പ്രതിയെ പൊലീസ് ക്യാമ്പില്‍ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുലര്‍ച്ചെ പൊലീസ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എ.ഡി.ജി.പി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. ഐജി നീരജ് കുമാര്‍ ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *