Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. അനില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചേക്കും

അനിൽ ആൻറണിക്ക് ഭാവുകങ്ങൾ നേർന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ….

അച്ഛനുമായി അഭിപ്രായവ്യത്യാസമില്ല. വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറുമില്ലെന്ന് അനിൽ

ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് അനിലിന്റെ വിമർശനം ….

‘ധർമ്മോ രക്ഷതി രക്ഷിതഹ ‘
….. എന്ന ആമുഖത്തോടെ ബിജെപിയിൽ ചേർന്ന ശേഷമുള്ള ആദ്യ പ്രസംഗം ….

ഡൽഹിയിലെ ബിജെപി ഓഫീസിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് അനിലിന്റെ ബിജെപി പ്രവേശനം

അച്ഛൻ എ.കെ ആൻറണിയുമായി അഭിപ്രായ വ്യത്യാസം ഇല്ല ….

ആൻറണിയുടെ മകൻറെ ബിജെപി പ്രവേശനം കേരളത്തിൽ സിപിഎം മുതലെടുക്കും …..

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസും കേരളത്തിൽ ബിജെപിയുമായി ചേർന്ന പ്രവർത്തിക്കുന്നത് മറുവാദമായി കോൺഗ്രസ് ഉന്നയിക്കും ….

എൽഡിഎഫ് സ്വതന്ത്രനായി ലോകസഭയിലെത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ പോളിന്റെ മകനും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു ….

കേരളത്തിൽ BJP – ക്രൈസ്തവ ബാന്ധവത്തിലേക്ക് ഒരു പടി കൂടെ അടുത്തു എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ …..

അനിൽ മാലിന്യെമെന്ന് കെ.എസ്.യു

കൊച്ചി: സോണിയാ ഗാന്ധിയുടെ വിശ്വസ്തനും, മുന്‍ കേന്ദ്രപ്രതിരോധമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നത്. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ . ബി.ബി.സിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബി.ബി.സിയെന്നും, ഇറാക്ക് യുദ്ധത്തിന്റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോയെന്നും അനില്‍ ആന്‍ണി ട്വീറ്റ് ചെയ്തിരുന്നു.

അനില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചേക്കും

കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തോട് കൂടുതല്‍ അടുക്കുന്നതിനുള്ള ബി.ജെ.പിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനം. ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ പിന്തുണയോടെ ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ സാന്നിധ്യമറിയിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അടുത്ത വര്‍ഷം നടക്കുന്ന ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് അനില്‍ ആന്റണി മത്സരിച്ചേക്കും. നിലവില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്നാണ് സാധ്യത. എങ്കിലും സുരേഷ് ഗോപിയുടെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനും ആലോചനയുണ്ട്..
അച്ഛന്‍ എകെ ആന്റണിയോടാണ് തനി.ക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവുമെന്ന് അനില്‍ ആന്റണി. ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീട്ടില്‍ ഞങ്ങള്‍ നാല് പേരാണ്. അച്ഛന്‍, അമ്മ, സഹോദരന്‍, ഞാന്‍. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. അച്ഛനോടാണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അനില്‍ പറഞ്ഞു.

ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ഹിന്ദിയിലായിരുന്നു ആദ്യം അനില്‍ ആന്റണി പ്രതികരിച്ചത്. പിന്നീട് ഇംഗ്ലീഷിലും തുടര്‍ന്ന് മലയാളത്തിലും അനില്‍ ആന്റണി സംസാരിച്ചു. കോണ്‍ഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നുവെന്നായിരുന്നു പാര്‍ട്ടി വിട്ട ശേഷമുള്ള അനിലിന്റെ പ്രതികരണം. ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാട് മോദിക്ക് ഉണ്ട്. ബി.ജെ.പിയുടെ 44-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയില്‍ ചേരാനായി. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ദൗര്‍ഭാഗ്യകരമാണ്.

ഇത് എന്റെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ടി രാജ്യതാത്പര്യങ്ങളേക്കാള്‍ ഉപരി രണ്ട് മൂന്ന് വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് ആണ് പരിഗണന നല്‍കുന്നത്. ബി.ബി.സി വിഷയത്തില്‍ ഞാന്‍ നിലപാടെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് രാജ്യതാത്പര്യത്തിന് എതിരാണെന്ന് തോന്നിയത് കൊണ്ടാണ്. ഡോക്യുമെന്ററി സദുദ്ദേശത്തോടെ ഉള്ളതല്ല.

രണ്ട് മൂന്ന് മാസം ആലോചിച്ചെടുത്ത തീരുമാനമാണ് ബി.ജെ.പിയില്‍ ചേരാമെന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഓരോ പൗരനും വകഭേദമില്ലാതെ സാമ്പത്തികമായും സാമൂഹികമായും മുന്നേറാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. ആ തീരുമാനങ്ങള്‍ എടുക്കേണ്ടത് താനല്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *