തൃശൂർ : കൂർക്കഞ്ചേരി പൂയത്തിനോടനുബന്ധിച്ച് ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ഗതാഗതത്തിനും വേണ്ടി ഏറ്റവും സൌകര്യപ്രദമായ രീതിയിൽ തയ്യാറാക്കിയ ക്യൂ ആർ കോഡിലൂടെ പാർക്കിങ്ങ് സംവിധാനം അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. വിവിധ പാർക്കിങ്ങ് ഗ്രൌണ്ടുകളിൽ തയ്യാറാക്കിയ പാർക്കിങ്ങ് സജ്ജീകരണങ്ങളുടെ വിശദമായ വിവരങ്ങളാണ് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ജനങ്ങൾക്ക് ലഭ്യമാകുക.. ഗതാഗതകുരുക്ക് പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യംവച്ചാണ് ക്യൂ ആർ കോഡിലൂടെ പാർക്കിങ്ങ് ഗ്രൌണ്ടുകളുടേയും മറ്റും വിശദവിവരങ്ങൾ ഏറ്റവും ലളിതമായി ജനങ്ങളിലേക്ക് എത്തിക്കുന്നത്. റോഡിനു ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കുചെയ്യാതിരിക്കുക. പാർക്കിങ്ങ് ഗ്രൌണ്ടുകൾ ഫലപ്രദമായി ഉപയോഗപ്രദമാക്കുക ഗതാഗത നിയന്ത്രണത്തിനായി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുക എന്നിവയും പൊതുജനങ്ങളെ ഇതിലൂടെ ഓർമിപ്പിക്കുന്നു.
വിപുലമായ പാർക്കിങ്ങ് സൌകര്യങ്ങൾ ക്യൂ ആർ കോഡിലൂടെ അറിയാം
