തൃശൂര്‍: കൊടുംകുറ്റവാളിയും,കൊലക്കേസടക്കം 53 കേസുകളില്‍ പ്രതിയുമായ ബാലമുരുകന്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന്്് കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് ഗുരുതരസുരക്ഷാ കണ്ടെത്തി. തമിഴ്‌നാട് എസ്്‌ഐ നാഗരാജടക്കം നാല്   പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്്. ഇന്നലെ രാത്രി 9.40നാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്്് മോഷ്ടാവ് രക്ഷപ്പെട്ടത്. മോഷ്ടാവ് രക്ഷപ്പെട്ട കാര്യം കേരള പോലീസിനെയും ജയില്‍ അധികൃതരെയും അറിയിച്ചത്് ഒരു മണിക്കൂറിന് ശേഷമായിരുന്നു.ഒരു മണിക്കൂര്‍ നേരം തമിഴ്‌നാട് പോലീസ് പ്രാഥമികാന്വേഷണം നടത്തി.
സ്വകാര്യ കാറിലായിരുന്നു തെളിവെടുപ്പിന് ശേഷം ബാലമുരുകനെ വിയ്യൂരില്‍ എത്തിച്ചത്. കൈവിലങ്ങ്് ധരിപ്പിച്ചിരുന്നില്ല. മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയതിനിടയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് വിരുതനഗറില്‍ നിന്നാണ്്് ബാലമുരുകനെ തൃശൂരിലേക്ക്് കൊണ്ടുവന്നത്.
തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ തടവുകാരന്‍ ബാലമുരുകനായി ഇന്നലെ രാത്രി തൃശൂരില്‍ വ്യാപക തിരച്ചില്‍ നടത്തി. ജില്ലാ അതിര്‍ത്തികളിലും വ്യാപക പരിശോധന നടത്തിവരികയാണ്. ഹരിതനഗര്‍ ഭാഗത്തുകൂടിയാണ് ഇയാള്‍ ഓടിപ്പോയത്. ഇവിടെ റെയില്‍പാളമുണ്ട്്്. പ്രതി തൃശൂര്‍ നഗരം വിട്ട് പോയിട്ടുണ്ടോ എന്നറിയാനായി നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുകയാണ്. കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു രക്ഷപ്പെടുമ്പോഴുള്ള ഇയാളുടെ വേഷം.
ഒരു വര്‍ഷം മുന്‍പും സമാന രീതിയില്‍ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്‌നാട് പൊലീസിന്റെ പക്കല്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെ ബസില്‍ നിന്നാണ് ചാടിയത്. പിന്നീട് പിടിക്കപ്പെട്ടിരുന്നു. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കില്‍ താക്കോല്‍ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
വിയ്യൂര്‍ ജയില്‍പരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പൊലീസ്. പ്രതി രക്ഷപെട്ടത് തമിഴ്‌നാട് പൊലീസ് സഹായത്തോടെയാണോ എന്ന സംശയവും ഉയരുന്നു. തമിഴ്‌നാട് പൊലീസ് സംഘം മദ്യപിച്ചിരുന്നോവെന്നും സംശയിക്കുന്നുണ്ട്. ആലത്തൂരില്‍ നിന്ന് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം പ്രതിയുടെ കൈവിലങ്ങ് മാറ്റിയിരുന്നെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു.
ബാലമുരുകന് ആലത്തൂരില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്ത ശേഷം കൈവിലങ്ങ് ഇരുന്നില്ലെന്നാണ് മൊഴി. വിയ്യൂര്‍ ജയിലിനെ സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തി.കാറില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ മാത്രം പുറത്തിറങ്ങി. ഇതിനിടയില്‍ ബാലമുരുകന്‍ ജയില്‍ വളപ്പിലേക്ക് എടുത്തുചാടുകയായിരുന്നു. തെരഞ്ഞിട്ടും കിട്ടാതായതോടെയാണ് ലോക്കല്‍ പോലീസിന് വിവരമറിയിച്ചതെന്നുമാണ് മൊഴി.ഇതിനിടെ ബാലമുരുകന്റെ ചെരുപ്പ് ജയില്‍ വളപ്പില്‍ നിന്ന് കണ്ടെത്തി. ഇയാള്‍ വിയ്യൂര്‍ ജയിലിന്റെ പരിസര പ്രദേശങ്ങളില്‍ തന്നെ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.



















