Newsskerala

മദ്യസത്കാരത്തിനിടെ തര്‍ക്കം; മകന്റെ  മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  

തിരുവനന്തപുരം: മകന്റെ  മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. അമ്പൂരിയില്‍ നടന്ന സംഭവത്തില്‍ തോമസ് ഏബ്രഹാം (62) ആണ് മരിച്ചത്. മകന്‍ ഷൈനു തോമസ് (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ  വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയായിരുന്നു സംഭവം.

മദ്യസത്കാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വെള്ളറട പോലീസ് പറഞ്ഞു. ആഘോഷത്തിനിടെയില്‍ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.ഇതിനിടെ ഷൈനു അച്ഛനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ തോമസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *