Newsskerala

ശക്തമായ വേനല്‍ മഴ: ബെംഗളൂരുവില്‍ ആശുപത്രിയുടെ മതിലിടിഞ്ഞ് 7 മരണം, മരിച്ചവരില്‍ 2 മലയാളികളും

ബെംഗളൂരു :ബൗറിങ് ആശുപത്രിക്ക് സമീപം ശക്തമായ വേനല്‍ മഴയില്‍ മതിലിടിഞ്ഞ് രണ്ട് മലയാളികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മിത എന്നിവരാണ് മരിച്ചത്. മഴയില്‍ നിന്ന് രക്ഷ നേടി മതിലിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു. പര്‍ച്ചേസിന് വേണ്ടിയാണ് ശിവാജി നഗറില്‍ എത്തിയത്. മഴ പെയ്തപ്പോള്‍ ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ വന്നു നില്‍ക്കുകയായിരുന്നു ഇവര്‍. റോഡിനോട് ചേര്‍ന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. 2 കുട്ടികളും അപകടത്തില്‍പ്പെട്ടു. വൈകിട്ടോടെയാണ് ബെംഗളൂരു നഗരത്തില്‍ വേനല്‍ മഴ പെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *