Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

യുദ്ധവിമാനം തേജസ് തകര്‍ന്നുവീണ് പൈലറ്റിന് വീരമൃത്യു

ന്യൂഡല്‍ഹി: ദുബായില്‍ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ഷോക്കിടെ ആണ് അപകടം. അല്‍ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയര്‍ഷോ നിര്‍ത്തിവെച്ചു.

ഏരിയല്‍ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏരിയല്‍ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാന്‍ കഴിഞ്ഞിരുന്നില്ല. ദുബായ് എയര്‍ ഷോ നവംബര്‍ 17 ന് ആരംഭിച്ചത്. എയര്‍ഷോ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എച്ച്എഎല്‍ പ്രാദേശികമായി നിര്‍മിച്ച യുദ്ധവിമാനമാണ് തേജസ്.

തേജസ് യുദ്ധവിമാനം അപകടത്തില്‍പെടുന്നത് ഇത് രണ്ടാം തവണയാണ്. 2024 മാര്‍ച്ച് 12 ന് രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം തേജസ് യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. ആ സംഭവത്തില്‍ പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *