കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആദ്യം തീ എവിടെയാണ് പടര്‍ന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോര്‍ട്ട് പ്രകാരം ആയിരിക്കും തുടര്‍ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തില്‍ തീ പടര്‍ന്നത്. തീ പിടിത്തതില്‍ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. വിഷു- റംസാന് പെരുന്നാള്‍ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.
ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം

















