Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊച്ചി:  അധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ബീരാൻകുട്ടി പിടിയിലായത് കണ്ണുരില്‍ നിന്നാണ്. ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്ന.  ഇയാള്‍ 13 വര്‍ഷമായി ഒളിവിലായിരുന്നു. മട്ടന്നൂരില്‍ വെച്ചാണ് എന്‍.ഐ.എ സവാദിനെ പിടികൂടിയത്.

2010 ജൂലായ് 4നായിരുന്നു മുവാറ്റുപുഴയില്‍ വെച്ച് ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച്  അധ്യാപകന്റെ കൈവെട്ടിയത്. 2011 മാര്‍ച്ച് 9 നായിരുന്നു കേരള പോലീസില്‍ നിന്ന് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.

ചോദ്യപേപ്പർ വിവാദത്തിന് ശേഷം താൻ ആറു ദിവസം പാലക്കാട് ഒളിവിൽ താമസിച്ചിരുന്നു. അന്ന് തന്നെ പിടികൂടാൻ പോലീസ് എത്രമാത്രം ശുഷ്കാന്തി കാണിച്ചു എന്നത് തനിക്കറിയാം. പിന്നീട് താൻ തൊടുപുഴയിലെത്തും വഴി കീഴടങ്ങുകയായിരുന്നു. അത്രകണ്ട് ശുഷ്കാന്തി ഒന്നാം പ്രതിയെ പിടികൂടാൻ പോലീസ് കാണിച്ചിട്ടില്ല. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കുവാൻ മതസംവിധാനങ്ങൾ ഉള്ളിടത്തേക്ക് പോലീസിനെ കടന്നെത്താൻ സാധിക്കില്ലായിരിക്കും. ഈ കേസിലെ ഇരയെന്ന് രീതിയിൽ തനിക്കോ മറ്റ് ഏത് കേസിലെ ഇരകൾക്ക് നീതി ലഭിക്കും എന്ന വിശ്വാസമില്ല. നിയമ സംവിധാനങ്ങൾ നീതി നടപ്പാക്കി എന്നുവേണം പറയാൻ. എന്നാൽ പ്രതികളെ നിയമസംവിധാനം പിടികൂടി ശിക്ഷിക്കും എന്നതിൽ സന്തോഷമുണ്ട്, ടി.ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

ബീരാനെ പോലുള്ളവർ വെറും കയ്യാളുകൾ മാത്രമാണ് തന്റെ കൈപ്പത്തി മുറിച്ചു മാറ്റുവാൻ തീരുമാനമെടുത്തവരിലേക്കും ഗൂഢാലോചന നടത്തിയവരിലേക്കും അന്വേഷണം എത്തിയിട്ടില്ല. അവരെ നിയമത്തിന് വിധേയരാക്കാത്തിടത്തോളം തീവ്രവാദി ആക്രമങ്ങൾ തുടരും എന്നും ജോസഫ് പറഞ്ഞുജോസഫ് പറഞ്ഞു.

സവാദ് കണ്ണൂർ മട്ടന്നൂരിൽ ബേരത്ത് നിന്നാണ് എൻഐഎ പിടികൂടിയത്. വീടുകളിൽ ആശാരിപ്പണി നടത്തിയായിരുന്നു സവാദ് ഉപജീവനം നയിച്ചത്. വിവിധ ജില്ലകളിൽ ഷാജഹാൻ എന്ന പേരിൽ സവാദ് കഴിഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്. കാസർകോട് നിന്ന് വിവാഹം കഴിക്കുകയും രണ്ട് കുട്ടികളുമുണ്ട്. ബേരത്ത് രണ്ടുവർഷമായി സവാദ് ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *