ഒരു വസ്തു തന്റെ മുഖത്ത് വന്നടിച്ചശേഷം താൻ ബോട്ടിൽ വീഴുകയാണുണ്ടാതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
പിന്നീട് ചെവിക്ക് പരിക്കേറ്റു എന്ന് മനസ്സിലാവകയും ചെവിക്കുട പൊട്ടി രക്തം വരികയും ചെയ്തു.
സെബാസ്റ്റ്യനെ ഉടൻതന്നെ ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് അഞ്ച് തുന്നലുകൾ ഇടേണ്ടി വന്നു
കൊച്ചി: മത്സ്യബന്ധനം കഴിഞ്ഞ് ഫോർട്ട് കൊച്ചി തീരത്തേക്ക് മടങ്ങവേ കരയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് വച്ച് കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു.
ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന്നാണ് വെടിയേറ്റത്. ഇന്നുച്ചയ്ക്കാണ് സംഭവം.
നേവിയുടെ പരിശീലന കേന്ദ്രത്തിന് അടുത്തു വെച്ചാണ് വെടിയേറ്റത് എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഒരു വസ്തു തന്റെ മുഖത്ത് വന്നടിച്ചശേഷം താൻ ബോട്ടിൽ വീഴുകയാണുണ്ടാതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
പിന്നീട് ചെവിക്ക് പരിക്കേറ്റു എന്ന് മനസ്സിലാവകയും ചെവിക്കുട പൊട്ടി രക്തം വരികയും ചെയ്തു.
സെബാസ്റ്റ്യനെ ഉടൻതന്നെ ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് അഞ്ച് തുന്നലുകൾ ഇടേണ്ടി വന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടത് എന്ന് സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ എത്തിയ നേവി ഉദ്യോഗസ്ഥർ ഉപയോഗിച്ച വെടിയുണ്ട നേവിയുടെതല്ലെന്ന് വ്യക്തമാക്കി. 2 mm ബുള്ളറ്റ് ആണ് ബോട്ടിൽ നിന്ന് കണ്ടെത്തിയത് എന്നും നേവി പരിശീലനത്തിന് ഉപയോഗിക്കുന്നത് 9 mm ബുള്ളറ്റാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു.
2mm ബുള്ളറ്റ് കരയിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിക്കാൻ സാധ്യതയില്ല എന്നാണ് ബാലിസ്റ്റിക് വിദഗ്ധർ പറയുന്നത്. സംഭവസ്ഥലം കോസ്റ്റൽ പോലീസ് സന്ദർശിക്കും. സംഭവ സമയത്ത് അടുത്തുണ്ടായിരുന്ന ബോട്ടുകളെക്കുറിച്ചും അന്വേഷിക്കേണ്ടതായി വരും. 2 mm വെടിയുണ്ടക്ക് സഞ്ചരിക്കാൻ സാധ്യതയുള്ള ദൂരത്തെക്കുറിച്ച് ബാലിസ്റ്റിക് വിദഗ്ധരും പരിശോധന നടത്തും. വെടിയുണ്ട സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നാണ് നേവിയുടെ നിലപാട്.
pic credit: NK graphics