ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് പരിക്കുണ്ട്.കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെ ഇവര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ട് പോകുകയായിരുന്നു. മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ആനക്കൂട്ടം സമീപത്തുളളത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ഇടുക്കിയില്‍ വീണ്ടും കാട്ടാനക്കലി; യുവതി കൊല്ലപ്പെട്ടു;

















