കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 1040 കുറഞ്ഞ് 1,11,280 രൂപയായി. ഗ്രാമിന് 130 രൂപ കുറഞ്ഞ് 13910 രൂപയിലെത്തി. ഇന്നലെ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് രണ്ട് തവണ വര്‍ധിക്കുകയായിരുന്നു.
രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയുമായിരുന്നു. എന്നാല്‍ വൈകീട്ട് രണ്ട് തവണയാണ് വര്‍ധിച്ചത്. ഗ്രാമിന് 550 രൂപ വര്‍ധിച്ച് 14040 രൂപയും പവന് 4400 രൂപ വര്‍ധിച്ച് 1,12,320 രൂപയും ആയി.



















