കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,520 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനിടയാക്കി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8,940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
മൂന്ന് ദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്
