തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്. ഇത് നീതിന്യായ സംവിധാനങ്ങളോടുള്ള അവഹേളനം കൂടിയാണ്. പൂരം തടസപ്പെടുത്തിയത് ബി ജെ പിയും തിരുവമ്പാടി ദേവസ്വവുമാണ് എന്നതിന് എന്തു തെളിവാണ് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ പക്കലുള്ളത് എന്ന് വ്യക്തമാക്കണം. സത്യവാങ്ങ്മൂലമെന്ന പേരിൽ സമർപ്പിച്ചിട്ടുള്ള പച്ചക്കള്ളം പിൻവലിച്ച് മാപ്പു പറയാൻ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറാകണം .