കോട്ടയം: ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച മഴ വൈകിയും നിലയ്ക്കാതെ പെയ്യുകയാണ്. കൂട്ടിക്കല്‍ കാവാലിയില്‍ മണ്ണിച്ചിലില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ജില്ലയില്‍ മലയോര മേഖലയില്‍ നിരവധി ഉരുള്‍ പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്,15 പേരെ കാണാതായി ,3 പേരുടെ മൃതദേഹം കണ്ടെത്തി. വ്യാപക നാശം, നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. നൂറു കണക്കിന് വീടുകള്‍ തകര്‍ന്ന് ഒഴുകി.
മേഖലയിലെ ചെറുതും വലുതുമായ തോടുകളും ആറുകളും നിറഞ്ഞൊഴുകുകയായിരുന്നു. മുണ്ടക്കയം കോസ് വേ ,കൂട്ടിക്കല്‍ ചപ്പാത്ത് , ഏന്തയാര്‍ പാലം, വെംബ്ലി തൂക്കുപാലം, എന്നിവ കവിഞ്ഞൊഴുകി.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 10 ഉം,കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 296 കുടുംബങ്ങളിലായി 1140 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. 10 പേരെ കാണാതായതായാണ് അനൗദ്യോഗിക വിവരം.
കൊക്കയാര്‍, നാരകം പുഴ, മാക്കൊച്ചി ഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴു വീടുകള്‍ ഒലിച്ചു പോയി. കല്ലു പുരയ്ക്കല്‍ നസീറിന്റെ മകള്‍ ഫൗസിയ ഇവരുടെ രണ്ടു കുട്ടികള്‍, ഫൗസിയയുടെ സഹോദരന്‍ ഫൈസലിന്റെ രണ്ടു കുട്ടികള്‍ ,അയല്‍വാസി ഷാജി, ഷാഹുലിനെ മൂന്നു വയസു കരനായ മകന്‍ ,കൂട്ടിക്കല്‍ കാണാതായത്.കൂ കാവാലി യിലെ ഒരു കടുംബത്തിലെ വേറെ പ്ലാപ്പള്ളി ഭാഗത്ത് 4 പേര്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കൊക്കയാര്‍ പഞ്ചായത്ത് ആഫീസിനു സമീപം ആന്‍സി ( 48) വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു ഒഴുക്കില്‍ പ്പെട്ടു.
Photo Credit: Face Book