Newsskerala

കേരളത്തില്‍ കനത്ത പോളിംഗ് 77.93 ശതമാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവേശകരമായ പോളിംഗ്.  77.93 ശതമാനമാണ് പോളിംഗ്. സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് കൂടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഉയര്‍ന്ന പോളിംഗ്- 80.82 ശതമാനം. തൃശൂര്‍ ജില്ലയിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു- 75.73 ശതമാനം. 2021-ല്‍ തൃശൂരില്‍ പോളിംഗ് 73.69 ശതമാനമായിരുന്നു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ഒല്ലൂര്‍ മണ്ഡലങ്ങളില്‍ അനൗദ്യോഗിക കണക്ക് പ്രകാരം 78 ശതമാനത്തിലധികമാണ് പോളിംഗ്. പത്തനംതിട്ട ജില്ലയിലാണ് കുറഞ്ഞ പോളിംഗ്.

Leave a Comment

Your email address will not be published. Required fields are marked *