പരാതിക്കാരനായി വന്ന് മദ്യത്തിനടിമയായ സന്ദീപ് കൊലപാതക പ്രതിയായി …..
പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച എന്ന് ആരോപണം. ആദ്യം പ്രതി ആക്രമിച്ചത് ഒരു സിവിൽ പോലീസ് ഓഫീസറെ ആണെന്നും കൊല്ലപ്പെട്ട ഹൗസ് സർജൻ പ്രതിക്ക് മുന്നിൽ ഒറ്റപ്പെട്ടത് ഗുരുതരമായ പോലീസ് വീഴ്ച എന്നും ആരോപണമുണ്ട്.
പ്രതി അക്രമാസക്തനാകാൻ സാധ്യത ഉണ്ടെന്ന വിവരം നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസിന് ലഭിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു.
എന്നിട്ടും വേണ്ട വിധത്തിൽ സുരക്ഷ ഒരുക്കിയില്ല. എന്നാൽ അധ്യാപകനായ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പ്രതിയായല്ല പരാതിക്കാരനായാണ് എന്ന് ന്യായീകരിക്കാൻ ശ്രമിക്കുകയാണ് എഡിജിപി എംആർ അജിത് കുമാർ.
കൊലപാതകത്തിനുശേഷം കാലിൽ പരിക്കേറ്റ പ്രതിക്ക് ചികിത്സ നൽകാൻ ഡോക്ടർമാർ സമ്മതിച്ചു. പിന്നീട് ചികിത്സ ലഭിച്ചത് ചർച്ചകൾക്ക് ശേഷം.
പ്രതിയെ പോലീസ് ആശുപത്രിയിൽ മറ്റൊരു ഇടത്തേക്ക് മാറ്റി. എവിടേക്കാണ് മാറ്റിയത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല ….
കൊല്ലപ്പെട്ട ഡോക്ടർ ‘എക്സ്പീരിയൻസ്ഡ് ‘ അക്രമം ഉണ്ടായപ്പോൾ പരിഭ്രമിച്ചിട്ടുണ്ടാക്കാം എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം വിവാദത്തിൽ.
അക്രമം തടയാൻ ‘ഹൗസ് സർജൻ ‘എക്സ്പീരിയൻസ്ഡ്‘ അല്ല എന്നാണോ വീണ ജോർജ് ഉദ്ദേശിച്ചത് എന്ന ചോദ്യവുമായി പ്രതിപക്ഷം.
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ലഹരിക്ക് അടിമയായതിനാല്‍ സസ്പെന്‍ഷനിലായിരുന്നു അധ്യാപകനായ സന്ദീപ്. ഇയാള്‍ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്.
അഞ്ചോളം കുത്തുകള്‍ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു.
വീട്ടില്‍ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ
കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐ.എം.എ പറഞ്ഞു.