ഇത് ഭരണകൂട ഭീകരത എന്ന് എച്ച് ആർ ഡി എസ് കോഡിനേറ്റർ ജോയ് മാത്യു
സ്വപ്നയെ ചിലർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നു എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന പരാതിയായി എടുക്കുന്നു എന്ന് എച്ച് ആർ ഡി എസ്
2022 ഫെബ്രുവരിയിൽ സ്വപ്നയെ ജോലിക്ക് എടുത്തത് മുതൽ സർക്കാർ നിരന്തരം പീഡിപ്പിക്കുന്നു എന്ന് സംഘടന
സർക്കാർ ഉദ്യോഗസ്ഥർ അന്വേഷണത്തിന് എന്ന് പറഞ്ഞു നിരന്തരം ഓഫീസിൽ കയറി ഉറങ്ങുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു
സ്വപ്നയുടെ ഡ്രൈവറും സഹായിയും നിരന്തരമുള്ള പോലീസ് അന്വേഷണം മൂലം ജോലിയിൽ ഒഴിഞ്ഞു
ജോലിയിൽ നിന്ന് മാറാമെന്ന് അഭിപ്രായം സ്വപ്നയും എച്ച് ഡി എസ് അധികൃതരോട് പറഞ്ഞു
അട്ടപ്പാടിയിലെ ആദിവാസികൾക്ക് നിർമ്മിക്കാവുന്ന വീടുകളുടെ പദ്ധതിയും സർക്കാർ ഉദ്യോഗസ്ഥരുടെ യുടെ നിരന്തരമുള്ള ഇടപെടൽ കാരണം നിർത്തിവെക്കേണ്ടിവന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പുറത്താക്കിയതായി എച്ച്.ആര്‍.ഡി.എസ് മാധ്യമങ്ങളെ അറിയിച്ചു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസില്‍ സി എസ് ആർ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായും, എച്ച്.ആര്‍.ഡി.എസ് സ്ഥാപനം ഭരണകൂടത്തിന്റെ ഭീകരതയുടെ ഇരയായെന്നും,നിരന്തരം സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും സ്ഥാപനം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന തുടരുമെന്നും എച്ച്.ആര്‍.ഡി.എസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസ് സംരക്ഷിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്.ആര്‍.ഡി.എസ് നിയമന ഉത്തരവ് നല്‍കിയത്. 43,000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.
കേസില്‍ ഉള്‍പ്പെട്ട എം ശിവശങ്കറിനെ സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയതെന്ന് എച്ച്.ആര്‍.ഡി.എസ് അറിയിച്ചിരുന്നു.